ആരോഗ്യത്തിന് ഗുണകരമായ വെള്ളരിക്ക പച്ചടി

ചേരുവകൾ:-
വെള്ളരിക്ക - ചെറിയ കഷണങ്ങള്‍ ആക്കിയത്
പച്ചമുളക് – അഞ്ച് വട്ടത്തിൽ അരിഞ്ഞത്
തൈര് – രണ്ട് കപ്പ്‌
ഉപ്പ് – ആവശ്യത്തിന്

 

ചേരുവകൾ:-
വെള്ളരിക്ക - ചെറിയ കഷണങ്ങള്‍ ആക്കിയത്
പച്ചമുളക് – അഞ്ച് വട്ടത്തിൽ അരിഞ്ഞത്
തൈര് – രണ്ട് കപ്പ്‌
ഉപ്പ് – ആവശ്യത്തിന്
തേങ്ങ- അര മുറി
ജീരകം – ഒരു നുള്ള്
കടുക് – ഒരു നുള്ള്
താളിക്കാന്‍:-
വറ്റല്‍ മുളക് – 2
കടുക് – ഒരു ടി സ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ – രണ്ട് ടി സ്പൂണ്‍
പാകം ചെയ്യുന്ന വിധം:-
തേങ്ങയും ജീരകവും വെണ്ണപോലെ അരച്ച് അതിലേക്കു കടുക് ചേർത്ത് ചതച്ചെടുക്കുക.
വെള്ളരിക്ക ,പച്ചമുളക് ചേര്‍ത്ത് വേവിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ അരപ്പ് ചേര്‍ക്കുക. തിളക്കുമ്പോള്‍ തീ അണക്കുക, തണുത്ത ശേഷം തൈര് ചേര്‍ത്ത് ഇളക്കുക. തൈര് ചേര്‍ത്ത കറിയിലേക്ക് വെളിച്ചെണ്ണയില്‍ കടുകും വറ്റല്‍മുളകും കറിവേപ്പിലയും ചേർക്കുക.