വൈകുന്നേരത്തെ ചായയ്ക്ക് ഇതിലും മികച്ച ഒരു സ്നാക്ക് വേറെയില്ല

    ഉരുളക്കിഴങ്ങ് – 2 എണ്ണം, വേവിച്ച് ഉടച്ചത്

    കാരറ്റ് – 1 എണ്ണം, ചെറുതായി അരിഞ്ഞത്

    ഗ്രീൻപീസ് – ½ കപ്പ്

    സവാള – 1 എണ്ണം, അരിഞ്ഞത്

    പച്ചമുളക് – 2 എണ്ണം

    ഇഞ്ചി – 1 ടീസ്പൂൺ, അരിഞ്ഞത്

 

    ഉരുളക്കിഴങ്ങ് – 2 എണ്ണം, വേവിച്ച് ഉടച്ചത്

    കാരറ്റ് – 1 എണ്ണം, ചെറുതായി അരിഞ്ഞത്

    ഗ്രീൻപീസ് – ½ കപ്പ്

    സവാള – 1 എണ്ണം, അരിഞ്ഞത്

    പച്ചമുളക് – 2 എണ്ണം

    ഇഞ്ചി – 1 ടീസ്പൂൺ, അരിഞ്ഞത്

    മുളകുപൊടി – ½ ടീസ്പൂൺ

    മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

    ഗരം മസാല – ½ ടീസ്പൂൺ

    ജീരകം – ½ ടീസ്പൂൺ

    കുരുമുളക് പൊടി – ½ ടീസ്പൂൺ

    മല്ലിയില – കുറച്ച്

    ഉപ്പ് – ആവശ്യത്തിന്

    എണ്ണ – 1 ടേബിൾസ്പൂൺ

സമൂസ ഷീറ്റിനായി

    മൈദ – 1½ കപ്പ്

    ഉപ്പ് – ½ ടീസ്പൂൺ

    എണ്ണ – 2 ടേബിൾസ്പൂൺ

    വെള്ളം – ആവശ്യത്തിന്

    മൈദ + വെള്ളം – പേസ്റ്റ് ഉണ്ടാക്കാൻ

    എണ്ണ – വറുക്കാൻ

 തയ്യാറാക്കുന്ന വിധം

    ഫില്ലിംഗ്: പാനിൽ എണ്ണ ചൂടാക്കി ജീരകം പൊട്ടിക്കുക. സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക.

    കാരറ്റ്, ഗ്രീൻപീസ് എന്നിവ ചേർത്ത് 3–4 മിനിറ്റ് വേവിക്കുക.

    മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർക്കുക.

    ഉടച്ച ഉരുളക്കിഴങ്ങും മല്ലിയിലയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. തീ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കുക.

    ഷീറ്റ്: മൈദ, ഉപ്പ്, എണ്ണ എന്നിവ ചേർത്ത് കുറച്ച് കട്ടിയുള്ള മാവ് തയ്യാറാക്കുക. 15–20 മിനിറ്റ് മൂടിവയ്ക്കുക.

    മാവ് ചെറിയ ഉരുളകളാക്കി വളരെ നേർത്തതായി പരത്തി പകുതിയായി മുറിക്കുക.

    ഓരോ ഷീറ്റും കോൺ ആകൃതിയിൽ മടക്കി മൈദ പേസ്റ്റ് ഉപയോഗിച്ച് ഒട്ടിക്കുക.

    അതിൽ തയ്യാറാക്കിയ വെജിറ്റബിൾ ഫില്ലിംഗ് നിറച്ച് മുകളിലെ ഭാഗം നന്നായി അടയ്ക്കുക.

    എണ്ണ മീഡിയം-ലോ തീയിൽ ചൂടാക്കി സമൂസകൾ ഇട്ടു പതുക്കെ വറുക്കുക.

    ഗോൾഡൻ ബ്രൗൺ നിറവും ക്രിസ്പിയും ആകുമ്പോൾ പുറത്തെടുക്കുക.വെജിറ്റബിൾ സമൂസ റെഡി.