കുറഞ്ഞ സമയത്തിനുള്ളിൽ രുചികരമായ ഉച്ചഭക്ഷണം; മുട്ടയും പച്ചക്കറികളും ചേർന്നൊരു വിഭവം

 

 ചേരുവകൾ

- ഗോതമ്പ് ചപ്പാത്തി – 2 എണ്ണം
- മുട്ട – 2 എണ്ണം
- സവാള – ½ എണ്ണം
- കാരറ്റ് – ½ എണ്ണം
- കാപ്സിക്കം – ½ എണ്ണം
- കുരുമുളകുപൊടി – ½ ടീസ്പൂൺ
- എണ്ണ – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. സവാള, കാരറ്റ്, കാപ്സിക്കം എന്നിവ ചെറുതായി അരിയുക.
2. മുട്ട പൊട്ടിച്ച് ഒരു പാത്രത്തിൽ ഒഴിച്ച് അരിഞ്ഞ പച്ചക്കറികളും ഉപ്പും കുരുമുളകുപൊടിയും ചേർത്ത് അടിച്ചെടുക്കുക.
3. പാനിൽ അല്പം എണ്ണ ചൂടാക്കി മുട്ട മിശ്രിതം ഒഴിച്ച് ഓംലെറ്റ് തയ്യാറാക്കുക.
4. ചപ്പാത്തിയുടെ മധ്യത്തിൽ ഓംലെറ്റ് വച്ച് റോൾ രൂപത്തിൽ മടക്കുക.
5. പാനിൽ അല്പം ചൂടാക്കി വിളമ്പാം.