വൈകുന്നേരത്തെ വിശപ്പിന് ഇനി പതിവ് സ്നാക്കുകൾ വേണ്ട

 

 ചേരുവകൾ

- നൂഡിൽസ് – 200 ഗ്രാം
- കാരറ്റ് – 1 എണ്ണം
- കാബേജ് – 1 കപ്പ്
- കാപ്സിക്കം – ½ എണ്ണം
- സ്പ്രിങ് ഒണിയൻ – 2 തണ്ട്
- വെളുത്തുള്ളി – 1 ടീസ്പൂൺ
- സോയ സോസ് – 1 ടേബിൾസ്പൂൺ
- വിനാഗിരി – 1 ടീസ്പൂൺ
- കുരുമുളകുപൊടി – ½ ടീസ്പൂൺ
- എണ്ണയും ഉപ്പും – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. നൂഡിൽസ് പാക്കറ്റിലെ നിർദേശമനുസരിച്ച് വേവിച്ച് വെള്ളം ഊറ്റുക. അല്പം എണ്ണ ചേർത്ത് ഒട്ടിപ്പിടിക്കാതെ മാറ്റിവെക്കാം.
2. പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റുക.
3. അരിഞ്ഞ കാരറ്റ്, കാബേജ്, കാപ്സിക്കം എന്നിവ ചേർത്ത് ഉയർന്ന തീയിൽ വഴറ്റുക.
4. വേവിച്ച നൂഡിൽസ്, സോയ സോസ്, വിനാഗിരി, കുരുമുളകുപൊടി എന്നിവ ചേർക്കുക.
5. നന്നായി ഇളക്കി സ്പ്രിങ് ഒണിയൻ വിതറി വിളമ്പുക.