വെജിറ്റബിൾ ഫ്രൈഡ് റൈസ് ഉണ്ടാക്കാം

വേവിച്ച ബാസ്മതി അരി – 2 കപ്പ്

വെളുത്തുള്ളി – 2 പല്ല്

സവാള – 1/4 എണ്ണം

കാരറ്റ് – 2 ടേബിൾസ്പൂൺ

 

വേവിച്ച ബാസ്മതി അരി – 2 കപ്പ്

വെളുത്തുള്ളി – 2 പല്ല്

സവാള – 1/4 എണ്ണം

കാരറ്റ് – 2 ടേബിൾസ്പൂൺ

പീസ് – 2 ടേബിൾസ്പൂൺ

മക്കച്ചോളം (കോർൺ) – 2 ടേബിൾസ്പൂൺ

ക്യാപ്സിക്കം – 2 ടേബിൾസ്പൂൺ

കാബേജ് – 2 ടേബിൾസ്പൂൺ

സ്പ്രിംഗ് ഓണിയൻ (പച്ച ഉള്ളി)

എണ്ണ – ആവശ്യത്തിന്

വിനാഗിരി – 1/2 ടേബിൾസ്പൂൺ

സോയ സോസ് – 1 ടേബിൾസ്പൂൺ

കുരുമുളക് പൊടി – 1/4 ടീസ്പൂൺ

ഒരു പാൻ വച്ച് 4 tsp എണ്ണ ഒഴിക്കുക. ഒത്തിലേക്കു പൊടി പൊടിയായി അരിഞ്ഞ വെളുത്തുള്ളി ചേർക്കുക. ചെറിയ ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്ക് സവാള ചേർക്കുക. കുറച്ചു സ്പ്രിംഗ് ഓണിയോൻ കൂടി ചേർത്ത് ഇളക്കി ഇതിലേക്ക് പച്ചക്കറിക്കാൾ ചെറുതാക്കി അരിഞ്ഞത് ചേർത്ത് 2 മിനിറ്റ് ഇളക്കികൊടുക്കുക. അതിനു ശേഷം ഇതിലേക്ക് സോയസൊസും വിനീകരും ചേർത്തിളക്കുക. വേവിച്ചു വച്ചിരിക്കുന്ന ചോറ് ഇതിലേക്ക് ഇട്ട് കൊടുത്തു കുറച്ചു കുരുമുളകുപൊടി ചേർത്ത് ഒന്ന് ഇളക്കിയതിനു ശേഷം mix ചെയ്തെടുക്കുക. ,കുറച്ചു സ്പ്രിംഗ് ഓണിയോൻ കൂടി ചേർത്ത് കൊടുക്കുക.

*ബസ്മതി റൈസ് വേവിച്ചു ഫ്രിഡ്ജിൽ വക്കുകയോ അല്ലെങ്കിൽ വേവിച്ച ചോറ് തണുത്ത വെള്ളത്തിൽ കഴുകിയെടുക്കുകയോ ചെയ്യുക.
*അരി വേവിക്കുമ്പോൾ ഉപ്പ് ചേർത്ത് വേവിക്കുക.