മീന് ഫ്രൈയെ വെല്ലും ഈ ഫ്രൈ 

 

 ചേരുവകൾ

വഴുതനങ്ങ –ഒന്ന്

മുളക് പൊടി –രണ്ട് ടീസ്പൂൺ

മല്ലിപൊടി– അര ടീ സ്പൂൺ

ജീരക പൊടി –കാൽ ടീസ്പൂൺ

ഉലുവ പൊടി –കാൽ ടീസ്പൂൺ

കരുമുളക് പൊടി –അര ടീസ്പൂൺ

മഞ്ഞൾ പൊടി –കാൽ ടീസ്പൂൺ

ഉപ്പ് –പാകത്തിന്

വെളിച്ചെണ്ണ –ആവശ്യത്തിന്

വാഴയില –രണ്ടെണ്ണം

തയാറാക്കേണ്ട വിധം

എല്ലാ പൊടികളും വെളിച്ചെണ്ണയിൽ ചേർത്ത് മിക്സ് ആക്കുക. വഴുതനങ്ങ കഴുകി വൃത്തിയാക്കി ഇഷ്ടമുള്ള ആകൃതിയിൽ കട്ട് ചെയ്യുക. അതിലേക്ക് തയാറാക്കി വച്ച മസാല പുരട്ടി കുറച്ചുനേരം നന്നായി മിക്സ് ആവാൻ വയ്ക്കുക. അതിനുശേഷം വാഴയിലയിൽ പൊതിഞ്ഞ് അത്  ഫ്രൈ ചെയ്യുക.വളരെ സ്വാദിഷ്ടമായ ഒരു  വെജിറ്റബിൾ ഫിഷ് ഫ്രൈ റെ‍ഡി.