ആവിയിൽ വേവിച്ചെടുത്ത ഗുണമേന്മ; കുട്ടികൾക്ക് നൽകാൻ ഏറ്റവും മികച്ച നാലുമണിപ്പലഹാരം

അരിപൊടി(വറുത്തത് ) – 2 കപ്പ്‌

ശർക്കര (ചീകിയത്) – ഒന്നര കപ്പ്‌

ഞാലിപൂവൻ പഴം – 3 – 4 എണ്ണം

തേങ്ങ ചിരവിയത് – അര കപ്പ്‌

വയണയില – ആവശ്യത്തിന്

 

അരിപൊടി(വറുത്തത് ) – 2 കപ്പ്‌

ശർക്കര (ചീകിയത്) – ഒന്നര കപ്പ്‌

ഞാലിപൂവൻ പഴം – 3 – 4 എണ്ണം

തേങ്ങ ചിരവിയത് – അര കപ്പ്‌

വയണയില – ആവശ്യത്തിന്

ഏലക്ക പൊടിച്ചത് – 1 ടി സ്പൂൺ

ജീരകം പൊടി – അര ടി സ്പൂൺ

ഓലക്കാൽ – ഇല കുമ്പിൾ കുത്താൻ ആവശ്യമായത്....

തയ്യാറാക്കുന്ന വിധം

ശർക്കര കുറച്ചു വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കി ശർക്കര അലിയിച്ചെടുക്കുക (തിളക്കേണ്ട ആവശ്യമില്ല ) .ഇതു നല്ലത് പോലെ അരിച്ചെടുക്കുക .അപ്പോൾ അതിലുള്ള കല്ല്‌ നീങ്ങി കിട്ടും .

അരിപൊടി ചെറുതായി ചൂടാക്കി എടുക്കുക .

ഒരു ബൌളിൽ അരിപൊടി ,ജീരകം പൊടി ,ഏലക്ക പൊടി,തേങ്ങ ചിരവിയത്,പഴം , ശർക്കര പാനി എല്ലാം കൂടി ചേർത്ത് ഇലയിൽ വെക്കാൻ പരുവത്തിൽ കുഴക്കുക .(ചപ്പാത്തി മാവിനെക്കൾ അല്പം കൂടി അയവായി )

ഒരു ഇഡലി പാത്രത്തിൽ വെള്ളം ചൂടാവാൻ വെക്കുക .

കുഴച്ചു വെച്ചിരിക്കുന്ന മാവിൽ നിന്നും ചെറിയ ഉരുളകൾ ഉണ്ടാക്കി ഇത് വയണയില കുമ്പിൾ രൂപത്തിലാക്കി അതിൽ നിറച്ചു ഈർക്കിലി കൊണ്ട് കുത്തി എടുക്കുക .ഇങ്ങനെ 20 – 25 കുമ്പിൾ ഉണ്ടാക്കാൻ പറ്റും .

ഇത് ഇഡലി പാത്രത്തിൻറെ തട്ടിൽ വെച്ച് ആവിയിൽ അര മണിക്കൂർ പുഴുങ്ങുക.