മലയാളികളുടെ പരമ്പരാഗത പലഹാരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വട്ടയപ്പം 

 

  ചേരുവകൾ

    റവ
    തൈര്
    ഇഞ്ചി
    പച്ചമുളക്
    പഞ്ചസാര
    ഉപ്പ്
    വെള്ളം
    എണ്ണ
    കടുക്
    ജീരകം
    കറിവേപ്പില
    ബേക്കിങ് പൗഡർ

തയ്യാറാക്കുന്ന വിധം

    ഒരു ബൗളിലേയ്ക്ക് ഒരു കപ്പ് റവയെടുത്ത് അര കപ്പ് തൈര് ചേർത്തിളക്കുക.
    ഇതിലേയ്ക്ക് ചെറിയ കഷ്ണം ഇഞ്ചി വെളുത്തുള്ളി എന്നിവ അരച്ചെടുത്തത് ഒരു ടേബിൾസ്പൂൺ, ഒരു ടീസ്പൂൺ പഞ്ചസാര, ഒരു നുള്ള് ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ഒഴിച്ച് മാവ് തയ്യാറാക്കുക.
    ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് ടീസ്പൂൺ എണ്ണയൊഴിച്ചു ചൂടാക്കുക. ഒരു ടീസ്പൂൺ കടുക്, ഒരു ടീസ്പൂൺ ജീരകം, അൽപ്പം കറിവേപ്പില എന്നിവ എണ്ണയിൽ വറുത്തെടുത്ത് മാവിലേയ്ക്കു ചേർക്കുക.
    ബേക്കിങ് സോഡ ആവശ്യത്തിന് ചേർത്തിളക്കുക. പരന്ന ഒരു പാത്രത്തിൽ അൽപ്പം നെയ്യ് പുരട്ടി മാവ് അതിലേയ്ക്കൊഴിച്ച് പരത്തുക.
    ആവശ്യമെങ്കിൽ മുകളിലായി അൽപം മുളകുപൊടിയും മല്ലിയിലും ചേർക്കാം. ശേഷം ആവിയിൽ വേവിച്ചെടുക്കുക. ഇഷ്ടാനുസരണം മുറിച്ചു കഴിക്കാം.