ഈ വെറൈറ്റി ചായ തയ്യാറാക്കാം 

വെള്ളം- രണ്ട് കപ്പ്
കറുവാപ്പട്ട- ഒരു കഷ്ണം
തക്കോലം- ഒന്ന്
​ഗ്രാമ്പൂ- നാലെണ്ണം
ഏലക്ക- രണ്ടെണ്ണം
 

ആവശ്യമായ സാധനങ്ങൾ

തേങ്ങാപ്പാല്‍- മുക്കാല്‍ കപ്പ്
വെള്ളം- രണ്ട് കപ്പ്
കറുവാപ്പട്ട- ഒരു കഷ്ണം
തക്കോലം- ഒന്ന്
​ഗ്രാമ്പൂ- നാലെണ്ണം
ഏലക്ക- രണ്ടെണ്ണം
ടീ ബാഗ്- രണ്ടെണ്ണം
പഞ്ചസാര – ഒരു ടേബിള്‍ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ആദ്യം രണ്ട് കപ്പ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. ഇതിലേക്ക് തക്കോലം, ഗ്രാമ്പൂ, ഏലക്ക എന്നിവയുമിടണം. ശേഷം തീ കുറച്ച് അഞ്ച് മിനിട്ട് വെച്ച് അടുപ്പില്‍ നിന്ന് മാറ്റാം. ഇതിലേക്ക് ടീ ബാഗിട്ട് അഞ്ച് മിനിറ്റ് വയ്ക്കണം. മറ്റൊരു പാനെടുത്ത് തേങ്ങാപ്പാലിലേക്ക് പഞ്ചസാര ചേര്‍ത്ത് ചൂടാക്കുക. പഞ്ചസാര അലിയുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റാം. ചായയില്‍ നിന്ന് ടീബാഗ് മാറ്റി കറുവാപ്പട്ടയിടുക. അരിച്ചശേഷം കപ്പുകളിലേക്ക് പകരാം. ചായയുടെ ഏറ്റവും മുകളിലായി തേങ്ങാപ്പാല്‍ നന്നായി അടിച്ച് ഒഴിക്കുക.