വെറൈറ്റി സുഖിയൻ തയ്യാറാക്കിയാലോ 

ചെറുപയർ
    വെള്ളം
    ഉപ്പ്
    അവൽ
    ഏലയ്ക്ക

 

ചേരുവകൾ   

ചെറുപയർ
    വെള്ളം
    ഉപ്പ്
    അവൽ
    ഏലയ്ക്ക
    ജീരകം
    പഞ്ചസാര
    തേങ്ങ
    മൈദ
    അരിപ്പൊടി
    മഞ്ഞൾപ്പൊടി
    എണ്ണ

തയ്യാറാക്കുന്ന വിധം

    അര കപ്പ് ചെറുപയർ കുതിർത്തുവച്ചതിലേക്ക് അര കപ്പ് വെള്ളം, ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക.
    നാല് ഏലയ്ക്ക, കാൽ ടീസ്പൂൺ ജീരകം, രണ്ട് ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് പൊടിക്കുക.
    വെള്ളത്തിൽ കുതിർത്തെടുത്ത അവിലിലേക്ക് വേവിച്ച പയറും, അൽപ്പം തേങ്ങ ചിരകിയതും, ഏലയ്ക്ക പൊടിച്ചതും, കുറച്ച് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കുക.
    മറ്റൊരു ബൗളിലേക്ക് മൈദ, അരിപ്പൊടി, ഒരു നുള്ള് മഞ്ഞൾപ്പൊടി, പഞ്ചസാര, ഉപ്പ്, തുടങ്ങിയവ അൽപ്പം വെള്ളം ഒഴിച്ചിളക്കിയെടുക്കുക.
    അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക.
    അവൽ ചെറിയ ഉരുളകളാക്കി മൈദയിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുക.