മുട്ട കറിയിലും ഉണ്ട് വെറൈറ്റി
സവാള അരിഞ്ഞത് -ഒന്ന്
തക്കാളി അരിഞ്ഞത് – കാല്‍ കപ്പ്
മല്ലിപ്പൊടി – ഒരു ടേബിള്‍സ്പൂണ്‍
ജീരകപ്പൊടി – ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി, മുളകുപൊടി – അര ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂണ്‍
ആവശ്യ സാധനങ്ങൾ:
പുഴുങ്ങിയ മുട്ട -നാലെണ്ണം
സവാള അരിഞ്ഞത് -ഒന്ന്
തക്കാളി അരിഞ്ഞത് – കാല്‍ കപ്പ്
മല്ലിപ്പൊടി – ഒരു ടേബിള്‍സ്പൂണ്‍
ജീരകപ്പൊടി – ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി, മുളകുപൊടി – അര ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂണ്‍
ഇഞ്ചി പേസ്റ്റ് – അര ടീസ്പൂണ്‍
കുരുമുളക് – കാല്‍ ടീസ്പൂണ്‍
വെള്ളം – ഒന്നേകാല്‍ കപ്പ്
വിനാഗിരി – ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ആദ്യം വേവിച്ച് വെച്ചിരിക്കുന്ന മുട്ട പകുതിയായി മുറിച്ച് മാറ്റിവെക്കുക. ശേഷം ഒരു ചട്ടിയില്‍ രണ്ട് ടേബിള്‍സ്പൂണ്‍ എണ്ണയൊഴിച്ച് അതില്‍ സവാള ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്ക് ഇഞ്ചിവെളുത്തുള്ളി പേസ്റ്റും മഞ്ഞള്‍പൊടി, മുളകുപൊടി, കുരുമുളക് പൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് ചെറിയ തീയിൽ വഴറ്റുക. ശേഷം ഇതിൽ തക്കാളിയും ചേര്‍ത്ത് നന്നായി ഇളക്കുക. തക്കാളി വഴണ്ട് വരുമ്പോൾ ചൂടുള്ള വെള്ളം ചേർത് നന്നായി തിളപ്പിക്കുക. ശേഷം ഉപ്പും വിനാഗിരിയും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം അതിലേക്ക് മുട്ട ചേര്‍ത്ത് അഞ്ച് മിനിട്ട് വേവിക്കുക. അവസാനം മല്ലിയില ചേര്‍ത്ത് തീ അണയ്ക്കുക.