ദോശ കഴിച്ചു മടുത്തോ ? ഇതൊന്ന് ട്രൈ ചെയ്യൂ
ദോശക്കല്ലില്‍ മയം പുരട്ടി ഒരു തവി മാവൊഴിച്ചു പരത്തുക.ഇതിനു മുകളില്‍ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചതു വിതറണം.
Jul 29, 2024, 16:50 IST
ചേരുവകള്‍
1. എണ്ണ – പാകത്തിന്
2. ദോശമാവ് – അര ലീറ്റര്‍
3. ഉള്ളി പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
തക്കാളി പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
പച്ചമുളക് പൊടിയായി അരിഞ്ഞത് – മൂന്ന്
മല്ലിയില പൊടിയായി അരിഞ്ഞത് – കാല് കപ്പ്
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
ദോശക്കല്ലില്‍ മയം പുരട്ടി ഒരു തവി മാവൊഴിച്ചു പരത്തുക.ഇതിനു മുകളില്‍ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചതു വിതറണം.
എണ്ണയോ നെയ്യോ തൂവി മറിച്ചിട്ട് നന്നായി മൊരിയുമ്പോള്‍ ചൂടോടെ വിളമ്പാം.