ഒരു വെറൈറ്റി വിഭവം

ഉരുളക്കിഴങ്ങ് – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
സവാള – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 3 എണ്ണം (ചെറുതായി അരിഞ്ഞത്)
ഇഞ്ചി ചതച്ചത് – 1 ടേബിൾസ്‌പൂൺ
വറ്റൽ മുളക് ചതച്ചത് – അര ടീസ്‌പൂൺ
 

ആവശ്യമായ ചേരുവകൾ

ഉരുളക്കിഴങ്ങ് – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
സവാള – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 3 എണ്ണം (ചെറുതായി അരിഞ്ഞത്)
ഇഞ്ചി ചതച്ചത് – 1 ടേബിൾസ്‌പൂൺ
വറ്റൽ മുളക് ചതച്ചത് – അര ടീസ്‌പൂൺ
ക്യാപ്‌സികം – 1 ടേബിൾസ്‌പൂൺ (ചെറുതായി അരിഞ്ഞത്)
കറിവേപ്പില – ആവശ്യത്തിന് (ചെറുതായി അരിഞ്ഞത്)
പെരിഞ്ചീരകം – കാൽ ടീസ്‌പൂൺ
കുരുമുളക് പൊടി – കാൽ ടീസ്‌പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്‌പൂൺ
ഗോതമ്പ് പൊടി അല്ലെങ്കിൽ മൈദ – 5 ടേബിൾ സ്‌പൂൺ
അരിപ്പൊടി – 3 ടേബിൾ സ്‌പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ വറുത്തെടുക്കാൻ ആവശ്യമായത്

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങും സവാളയും ചെറുതായി അരിഞ്ഞെടുക്കുക. ശേഷം സവാള ഒരു പാത്രത്തിലാക്കി കൈകൊണ്ട് നന്നായി ഞെരടുക. ഉരുളക്കിഴങ്ങ് അരിഞ്ഞത് കുറച്ച് നേരം വെള്ളത്തിലിട്ടതിന് ശേഷം വെള്ളമില്ലാതെ നന്നായി പിഴിഞ്ഞെടുക്കുക.

ശേഷം ഒരു പാത്രത്തിലേയ്‌ക്ക് നേരത്തെ മാറ്റി വച്ച സവാളയും ഉരുളക്കിഴങ്ങും മാറ്റുക. ഇതിലേയ്‌ക്ക് ചെറുതായി അരിഞ്ഞു വച്ച പച്ചമുളക്, ഇഞ്ചി ചതച്ചത്, വറ്റൽ മുളക് ചതച്ചത്, ക്യാപ്‌സികം, കറിവേപ്പില, പെരിഞ്ചീരകം, കുരുമുളക് പൊടി, മഞ്ഞൾപ്പൊടി, അരിപ്പൊടി, ഗോതമ്പ് പൊടി അല്ലെങ്കിൽ മൈദ എന്നിവ ചേർത്ത് വെള്ളം ചേർക്കാതെ നന്നായി കുഴക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത്. പിന്നീട് ഈ മിശ്രിതം ഓരോ ഉരുളകളായി ഉരിട്ടിയെടുക്കുക. ശേഷം ഈ ഉരുളകൾ ഗോൾഡൻ ബ്രൗൺ നിറം ആകുന്നതുവരെ വെളിച്ചെണ്ണയിൽ വറുത്ത് കോരുക.