ചിക്കന്‍ കറിയുടെ രുചിയില്‍ ഒരു വെറൈറ്റി കറി തയ്യാറാക്കിയാലോ ?

    കാരറ്റ് കഷ്ണങ്ങളാക്കിയത് : രണ്ടെണ്ണം വലുത്
    ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കിയത് : 1 ചെറുത്
    ബീന്‍സ് കഷ്ണങ്ങളാക്കിയത്: 6 – 8
    പട്ടാണിക്കടല കുതിര്‍ത്തത് : അര കപ്പ്
 

ചേരുവകള്‍

    കാരറ്റ് കഷ്ണങ്ങളാക്കിയത് : രണ്ടെണ്ണം വലുത്
    ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കിയത് : 1 ചെറുത്
    ബീന്‍സ് കഷ്ണങ്ങളാക്കിയത്: 6 – 8
    പട്ടാണിക്കടല കുതിര്‍ത്തത് : അര കപ്പ്
    കനം കുറച്ച് അരിഞ്ഞ ഉള്ളി : ഇടത്തരം വലിപ്പമുള്ള ഒന്ന്
    തക്കാളി കഷ്ണങ്ങളാക്കിയത്: ഇടത്തരം വലിപ്പത്തിലുള്ള രണ്ടെണ്ണം
    പച്ചമുളക്- രണ്ടെണ്ണം
    ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്: 1 ടേബിള്‍സ്പൂണ്‍
    മഞ്ഞള്‍പ്പൊടി : കാല്‍ ടീസ്പൂണ്‍
    മുളക്പൊടി: 1 ടീസ്പൂണ്‍
    മല്ലിപ്പൊടി: 1 ടേബിള്‍സ്പൂണ്‍
    ഗരം മസാല പൊടി: അര ടീസ്പൂണ്‍
    കറിവേപ്പില: ഒരു തണ്ട്
    ഉപ്പ്: ആവശ്യത്തിന്
    വെള്ളം: ആവശ്യത്തിന്
    എണ്ണം: 2 ടേബിള്‍ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

കുക്കറില്‍ എണ്ണയെടുത്ത് ചൂടാക്കുക. അതിലേക്ക് ഉള്ളി, പച്ചമുളക്, എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.

ഇതിലേക്ക് കറിവേപ്പില ചേര്‍ത്ത് അല്‍പ്പനേപരം കൂടി നന്നായി വഴറ്റുക.

ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍പ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, ഗരംമസാല, എന്നിവ ചേര്‍ക്കുക. രണ്ട് മിനിറ്റ് നേരം ഇത് വഴറ്റുക.

നന്നായി വഴറ്റി കഴിയുമ്പോള്‍ അരിഞ്ഞുവെച്ചിരിക്കുന്ന തക്കാളിയും എല്ലാ പച്ചക്കറിയും ഒപ്പം ഒരു കപ്പ് വെള്ളവും ഉപ്പും ചേര്‍ക്കുക.

പ്രഷര്‍ കുക്കര്‍ അടച്ച് വെച്ച് രണ്ട് വിസില്‍ വരുന്നത് വരെ പകുതി തീയില്‍ വേവിക്കുക. ശേഷം അടുപ്പില്‍ നിന്നും മാറ്റാം.