വെറൈറ്റി ചപ്പാത്തി ഇതാ 

 

ആവശ്യമായ സാധനങ്ങള്‍

ബീറ്റ് റൂട്ട് – 1

ഗോതമ്പ് പൊടി – 2 കപ്പ്

ജീരകപ്പൊടി – 1/2 ടീ സ്പൂണ്‍ ( ജീരകം വറുത്തു പൊടിച്ചത് )

മുളക് പൊടി – 1/2 – 3/4 ടീ സ്പൂണ്‍

നെയ്യ് അല്ലെങ്കില്‍ എണ്ണ- 2 സ്പൂണ്‍

ഉപ്പ്

വെള്ളം

തയ്യാറാക്കുന്ന വിധം

ബീറ്റ് റൂട്ട് തൊലി കളഞ്ഞു പൊടിയായി ഗ്രേറ്റ് ചെയ്‌തെടുക്കുക. ഗോതമ്പ്‌പൊടിയില്‍ ബീറ്റ് റൂട്ടും ജീരകപ്പൊടിയും മുളകുപൊടിയും ഉപ്പും ഒരു സ്പൂണ്‍ നെയ്യോ എണ്ണയോ ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി അല്പാല്പമായി വെള്ളം തളിച്ച് കുഴച്ചു മാവാക്കുക. കയ്യില്‍ അല്പം എണ്ണ പുരട്ടി മാവ് നന്നായി ഉരുട്ടി വയ്ക്കുക. അല്പസമയം കഴിഞ്ഞാല്‍ കയ്യില്‍ ഗോതമ്പ് പൊടി പുരട്ടി മാവ് ഉരുളകളാക്കുക. എല്ലാ ഉരുളകളും പരത്തി, ചൂടാക്കിയ കല്ലില്‍ ചുട്ടെടുക്കുക