പുളിയില്ലാത്ത മാങ്ങ കൊണ്ട് വെറൈറ്റി ചമ്മന്തി തയ്യാറാക്കിയാലോ?

മാങ്ങ -1 കപ്പ് 
ചുവന്ന മുളക് -5 എണ്ണം 
കറിവേപ്പില -1 തണ്ട് 
ഇഞ്ചി -1 സ്പൂൺ 
 

വേണ്ട ചേരുവകൾ

മാങ്ങ -1 കപ്പ് 
ചുവന്ന മുളക് -5 എണ്ണം 
കറിവേപ്പില -1 തണ്ട് 
ഇഞ്ചി -1 സ്പൂൺ 
ഉപ്പ് -1 സ്പൂൺ 
തേങ്ങ - 1/2 കപ്പ് 
എണ്ണ -1 സ്പൂൺ 
കടുക് -1 സ്പൂൺ 
കറിവേപ്പില  -1 തണ്ട്

തയ്യാറാക്കുന്ന വിധം 

അധികം പുളിയില്ലാത്ത പഴുത്ത മാങ്ങ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായിട്ട് മുറിച്ച് മിക്സിയുടെ ജാറിൽ ഇടാം. ശേഷം ഇതിലേയ്ക്ക് ആവശ്യത്തിനു തേങ്ങയും പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇനി അതിലേയ്ക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും എണ്ണയിൽ നന്നായിട്ട് താളിച്ച് ഒഴിച്ചു കൊടുത്താൽ മതി മാങ്ങ ചമ്മന്തി റെഡി.