ഇനി വടയുണ്ടാക്കാൻ മാവ് അരയ്‌ക്കേണ്ട

    റവ - 1 കപ്പ്
    തൈര് - 1 കപ്പ് (പുളിയുള്ള തൈരാണെങ്കിൽ കൂടുതൽ രുചികരമായിരിക്കും)
    സവാള - 1 (വലുത്)
 

ചേരുവകൾ

    റവ - 1 കപ്പ്
    തൈര് - 1 കപ്പ് (പുളിയുള്ള തൈരാണെങ്കിൽ കൂടുതൽ രുചികരമായിരിക്കും)
    സവാള - 1 (വലുത്)
    പച്ചമുളക് - 2 മുതൽ 3 വരെ
    ഇഞ്ചി - ഒരു ചെറിയ കഷ്ണം
    കറിവേപ്പില, മല്ലിയില - ആവശ്യത്തിന്
    ഉപ്പ് - പാകത്തിന്
    എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    ഒരു പാത്രത്തിൽ റവയും തൈരും ചേർത്ത് നന്നായി ഇളക്കാം.
    ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മല്ലിയില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴയ്ക്കാം
    ഈ മാവ് 10 മുതൽ 15 മിനിറ്റ് വരെ അടച്ചുവെക്കാം. റവ തൈര് വലിച്ചെടുത്ത് മാവ് നല്ല മയമുള്ളതായി മാറും.
    മാവ് അധികം കട്ടിയാണെന്നു തോന്നിയാൽ അല്പം വെള്ളം തളിച്ച് വടയുടെ മാവിന്റെ പരുവത്തിലാക്കാം.
    ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കാം. കൈയ്യിൽ അല്പം എണ്ണയോ വെള്ളമോ തടവിയ ശേഷം മാവ് ചെറിയ ഉരുളകളാക്കി വടയുടെ ആകൃതിയിൽ പരത്താം.
    വടയുടെ നടുവിൽ ഒരു ചെറിയ സുഷിരം ഇട്ട് ചൂടായ എണ്ണയിലിട്ട് വറുത്തെടുക്കാം.
    മിതമായ തീയിൽ വെച്ച് രണ്ട് വശവും സ്വർണ്ണനിറമാകുന്നത് വരെ വറുത്ത് കോരിയെടുക്കാം.