എളുപ്പം  തയ്യാറാക്കാം ഈ വട 

    ചിക്കന്‍- കാല്‍ കിലോ
   കടലപ്പരിപ്പ്- 50 ഗ്രാം
   ചെറുപയര്‍ പരിപ്പ്- 50 ഗ്രാം
   സവാള- ഒന്ന്
   ഗരം മസാല- ഒന്നര സ്പൂണ്‍
 

ചേരുവകള്‍

    ചിക്കന്‍- കാല്‍ കിലോ
    കടലപ്പരിപ്പ്- 50 ഗ്രാം
    ചെറുപയര്‍ പരിപ്പ്- 50 ഗ്രാം
    സവാള- ഒന്ന്
    ഗരം മസാല- ഒന്നര സ്പൂണ്‍
    മഞ്ഞള്‍പ്പൊടി- അര സ്പൂണ്‍
    പെരുംജീരകം- ഒരു സ്പൂണ്‍
    ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- രണ്ടര സ്പൂണ്‍
    ഉണക്കമുളക്- അഞ്ചെണ്ണം
    പച്ചമുളക്- മൂന്നെണ്ണം
    കറിവേപ്പില, മല്ലിയില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
കടലപ്പരിപ്പും ചെറുപയര്‍ പരിപ്പും രണ്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. ഉണക്കമുളകും അതിനൊപ്പം കുതിര്‍ത്തു വയ്ക്കുക. ഇവ വെളളം കളഞ്ഞ് മാറ്റി വയ്ക്കണം.
ചിക്കന്‍ മഞ്ഞള്‍പ്പൊടി ഇട്ട് മിക്‌സിയില്‍ അരച്ചെടുക്കുക. ഇതിനൊപ്പം കുതിര്‍ത്ത പരിപ്പുകളും ഇട്ട് അരയ്ക്കാം. ഈ പേസ്റ്റിലേക്ക് ഉണക്കമുളക്, ബാക്കി പൊടികള്‍, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളകും സവാളയും അരിഞ്ഞത് എന്നവ ചേര്‍ക്കാം. പാകത്തിന് ഉപ്പും ചേര്‍ത്ത് പരിപ്പു വടയുടെ ആകൃതിയില്‍ എണ്ണയില്‍ പൊരിച്ചെടുക്കുക.