ഉഴുന്ന് വട ഇങ്ങനെ തയ്യാറാക്കി നോക്കൂ ...

 

 ഉഴുന്ന് -1 കപ്പ്
ഉപ്പ്- ആവശ്യത്തിന്
സവാള ചെറുത് - 1 അരിഞ്ഞത്
ഇഞ്ചി - ഒരു ചെറിയ കഷണം അരിഞ്ഞത്
പച്ചമുളക് - 2
കുരുമുളക് ചതച്ചത് - 1 tsp
അരി പൊടി-1 tbs

ഉഴുന്ന് 5 മണിക്കൂർ കുതിർത്ത് എടുക്കുക.കഴുകിയ ശേഷം വെള്ളം ചേർക്കാതെ അരച്ചെടുക്കണം.ഇത് ഒരു 7 മണിക്കൂർ പുളിക്കുന്നതിനായി മാറ്റി വെക്കാം.

പുളിച്ചു വന്ന ശേഷം അതിലേക്ക് സവാള ,ഇഞ്ചി ,കുരുമുളക്,പച്ചമുളക് ,അരിപ്പൊടി,ഉപ്പ് ചേർത്ത് മിക്സ് ആക്കുക. എണ്ണ ചൂടാക്കി ഓരോ വട ആയി പൊരിച്ചെടുക്കാം.കൈ ഒന്ന് നനച്ച ശേഷം മാവ് എടുക്കുക
എപ്പോൾ കയ്യിൽ ഒട്ടി പിടിക്കില്ല.