വാഴപ്പിണ്ടി കളയാൻ വരട്ടെ! ഇതുകൊണ്ട് ഒരു ലക്ഷ്വറി പായസം ഉണ്ടാക്കാം

ആവശ്യമായ ചേരുവകൾ
വാഴപ്പിണ്ടി (ചെറുതായി അരിഞ്ഞത്) – 2 കപ്പ്
ശർക്കര – 250 ഗ്രാം
രണ്ടാം പാൽ – 2 കപ്പ്
ഒന്നാം പാൽ – 1 കപ്പ്

 

ആവശ്യമായ ചേരുവകൾ
വാഴപ്പിണ്ടി (ചെറുതായി അരിഞ്ഞത്) – 2 കപ്പ്
ശർക്കര – 250 ഗ്രാം
രണ്ടാം പാൽ – 2 കപ്പ്
ഒന്നാം പാൽ – 1 കപ്പ്
തേങ്ങാക്കൊത്ത് – 2 ടേബിൾസ്പൂൺ
നെയ്യ് – 2 ടേബിൾസ്പൂൺ
ഏലക്കാപ്പൊടി – ½ ടീസ്പൂൺ
ചുക്ക് പൊടി – ¼ ടീസ്പൂൺ
ജീരകപ്പൊടി – ഒരു നുള്ള്
കശുവണ്ടി – 10–12 എണ്ണം
ഉണക്കമുന്തിരി – 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
വാഴപ്പിണ്ടിയുടെ പുറംഭാഗം നീക്കി ഉള്ളിലെ മൃദുവായ ഭാഗം ചെറുതായി അരിയുക. അരിയുമ്പോൾ നാരുകൾ നീക്കം ചെയ്ത് വെള്ളത്തിലോ മോരിലോ ഇട്ടുവയ്ക്കുക.
വാഴപ്പിണ്ടി കഴുകി അൽപം വെള്ളത്തിൽ മൃദുവാകുന്നതുവരെ വേവിച്ചെടുക്കുക.
ശർക്കര കുറച്ച് വെള്ളത്തിൽ ഉരുക്കി അരിച്ചെടുക്കുക.
ഒരു പാനിൽ വേവിച്ച വാഴപ്പിണ്ടിയും ശർക്കരപ്പാനിയും ചേർത്ത് 5–7 മിനിറ്റ് തിളപ്പിക്കുക.
രണ്ടാം പാൽ ചേർത്ത് ചെറുതീയിൽ കുറുകുന്നതുവരെ വേവിക്കുക.
ശേഷം ഒന്നാം പാൽ ചേർത്ത് ഏലക്കാപ്പൊടി, ചുക്ക് പൊടി, ജീരകപ്പൊടി എന്നിവ ചേർക്കുക. തിളപ്പിക്കാതെ ചൂടാകുന്നതുവരെ മാത്രം വേവിച്ച് തീ ഓഫ് ചെയ്യുക.
മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി തേങ്ങാക്കൊത്ത്, കശുവണ്ടി, ഉണക്കമുന്തിരി എന്നിവ സ്വർണനിറമാകുന്നതുവരെ വറുത്ത് പായസത്തിലേക്ക് ചേർക്കുക.
നന്നായി ഇളക്കി ചൂടോടെയോ ചെറുതായി തണുപ്പിച്ചോ വിളമ്പാം.