ചായ കുടിക്കുമ്പോൾ ഒരു നാടൻ വിഭവം വേണമെന്നില്ലേ? എങ്കിൽ തയ്യാറാക്കാം മലബാർ സ്പെഷ്യൽ ഐറ്റം
ചേരുവകൾ:
നേന്ത്രപ്പഴം – 4 എണ്ണം
തേങ്ങ ചിരണ്ടിയത് – 1 കപ്പ്
പഞ്ചസാര – 3–4 ടേബിൾസ്പൂൺ
Updated: Sep 23, 2026, 11:50 IST
ചേരുവകൾ:
നേന്ത്രപ്പഴം – 4 എണ്ണം
തേങ്ങ ചിരണ്ടിയത് – 1 കപ്പ്
പഞ്ചസാര – 3–4 ടേബിൾസ്പൂൺ
ഏലക്കാപ്പൊടി – ½ ടീസ്പൂൺ
നെയ്യ് – 1 ടേബിൾസ്പൂൺ
കശുവണ്ടി/ഉണക്കമുന്തിരി – ആവശ്യത്തിന്
തയ്യാറാക്കുന്നത്:
നേന്ത്രപ്പഴം ആവിയിൽ വേവിച്ച് തൊലി കളഞ്ഞ് നന്നായി ഉടയ്ക്കുക.
പാനിൽ നെയ്യ് ചൂടാക്കി തേങ്ങ, പഞ്ചസാര, ഏലക്കാപ്പൊടി, കശുവണ്ടി എന്നിവ ചേർത്ത് 2–3 മിനിറ്റ് വഴറ്റുക.
പഴം ചെറിയ ഉരുളകളാക്കി കൈകൊണ്ട് പരത്തി നടുവിൽ തേങ്ങാക്കൂട്ട് വയ്ക്കുക.
മടക്കി ഉണ്ണക്കായയുടെ ആകൃതിയിൽ ആക്കുക.
കുറച്ച് നെയ്യിൽ/എണ്ണയിൽ ലോ ഫ്ലെയിമിൽ സ്വർണ്ണനിറമാകുന്നതുവരെ വറുക്കുക.ഉന്നക്കായ് റെഡി.