വാഴപ്പഴത്തിനുള്ളിൽ മധുരക്കൂട്ട്; തലശ്ശേരിയുടെ സ്വന്തം ഉന്നക്കായ വീട്ടിൽ തയ്യാറാക്കാം
ചേരുവകൾ:
നേന്ത്രപ്പഴം – 3 എണ്ണം
തേങ്ങ ചിരകിയത് – അര കപ്പ്
പഞ്ചസാര – 3 ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ്, മുന്തിരി – ആവശ്യത്തിന്
Oct 30, 2026, 15:42 IST
ചേരുവകൾ:
നേന്ത്രപ്പഴം – 3 എണ്ണം
തേങ്ങ ചിരകിയത് – അര കപ്പ്
പഞ്ചസാര – 3 ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ്, മുന്തിരി – ആവശ്യത്തിന്
ഏലക്കാപ്പൊടി – കാൽ ടീസ്പൂൺ
നെയ്യ് – 1 ടീസ്പൂൺ
എണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം:
നേന്ത്രപ്പഴം ആവിയിൽ വേവിച്ച് തൊലി കളയുക.
പഴം നന്നായി ഉടച്ച് മാവുപോലെയാക്കുക.
ചട്ടിയിൽ നെയ്യൊഴിച്ച് തേങ്ങ, പഞ്ചസാര, അണ്ടിപ്പരിപ്പ്, മുന്തിരി, ഏലക്ക എന്നിവ ചേർത്ത് വഴറ്റുക.
പഴമാവ് ചെറിയ ഉരുളകളാക്കി നടുവിൽ തേങ്ങാക്കൂട്ട് നിറയ്ക്കുക.
ഉന്നക്കായയുടെ ആകൃതിയിൽ ഉരുട്ടി ചൂടായ എണ്ണയിൽ സ്വർണനിറമാകുന്നതുവരെ വറുത്തെടുക്കുക.