കഞ്ഞിക്കൊപ്പം ഉണക്ക ചെമ്മീൻ ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ വേറെ എന്ത് വേണം!
ആവശ്യമായവ:-
ഉണക്ക ചെമ്മീൻ – 1 കപ്പു
തേങ്ങ ചിരവിയത് – ¼ കപ്പു
ചുവന്നുള്ളി – 6-8 എണ്ണം
ഇഞ്ചി – ചെറിയ കഷണം
ആവശ്യമായവ:-
ഉണക്ക ചെമ്മീൻ – 1 കപ്പു
തേങ്ങ ചിരവിയത് – ¼ കപ്പു
ചുവന്നുള്ളി – 6-8 എണ്ണം
ഇഞ്ചി – ചെറിയ കഷണം
വറ്റൽ മുളക് – 6-8 എണ്ണം
കറിവേപ്പില
വാളൻ പുളി – നെല്ലിക്ക വലുപ്പത്തിൽ
വെളിച്ചെണ്ണ
ഉപ്പ്
ഉണ്ടാക്കുന്ന വിധം :-
ചെമ്മീനിൻറെ തലയും വാലും കളഞ്ഞു ഫ്രയിംഗ് പാനിൽ എണ്ണയൊഴിക്കാതെ നന്നായി ചൂടാക്കിയതിനു ശേഷം തണുക്കാൻ വെക്കുക.
അതെ ഫ്രയിംഗ് പാനിൽ തന്നെ വറ്റൽ മുളകും എണ്ണയൊഴിക്കാതെ നന്നായി ചൂടാക്കി മാറ്റി വെക്കുക.
ചുവന്നുള്ളി, ഇഞ്ചി, വറ്റൽമുളക് , കറിവേപ്പില എന്നിവ ഒരു മിക്സറിൽ ചതച്ചെടുക്കുക.
ഇതിലേക്ക് തേങ്ങയും, വാളൻപുളിയും, ഉപ്പും ചേർത്തു വീണ്ടും നന്നായി ഒതുക്കിയെടുക്കുക.
ശേഷം ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ഉണക്ക ചെമ്മീൻ ചേർത്തു നന്നായി അരച്ചെടുക്കുക.
ഒരു പാത്രത്തിലേക്ക് മാറ്റി , വെളിച്ചെണ്ണ ഒഴിച്ച് കൂട്ടി യോജിപ്പിചെടുക്കാം.
ചൂട് ചോറിന്റെ കൂടെ കഴിക്കാൻ നല്ലതാണ്.