ചായക്കടകളിലെ ആ 'ക്രിസ്പി' താരം; നല്ല മൊരിഞ്ഞ ഉള്ളിവടയും കട്ടൻ ചായയും!
ചേരുവകള്‍
കടലമാവ് – രണ്ട് കപ്പ്
അരിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
സവാള – 3 എണ്ണം
Jun 8, 2026, 12:30 IST
ചേരുവകള്‍
കടലമാവ് – രണ്ട് കപ്പ്
അരിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
സവാള – 3 എണ്ണം
ഇഞ്ചി – 2 ഇഞ്ച് കഷ്ണം
പച്ചമുളക് – 3 എണ്ണം
കറിവേപ്പില – 2 ഇതള്‍
വെള്ളം – 1 കപ്പ്
വെളിച്ചെണ്ണ – പൊരിക്കാന്‍ ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1. സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞശേഷം 1 ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് കൈ കൊണ്ട് തിരുമ്മുക.
2. ഇതിലേക്ക് കടലമാവ്, അരിപ്പൊടി, ഉപ്പ്, 1 കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക.
3. ചട്ടിയില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച്, നന്നായി ചൂടാകുമ്പോള്‍ തീ കുറച്ച ശേഷം ഓരോ ടേബിള്‍സ്പൂണ്‍ വീതം മാവ് എടുത്ത് എണ്ണയില്‍ ഇടുക.
4. ഇരുവശവും മൊരിച്ച് ഏകദേശം ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക