ചൂടുചോറിലേക്ക് അല്പം ഉള്ളിത്തീയലും പപ്പടവും; ഊണ് ഗംഭീരമാക്കാൻ മറ്റൊന്നും വേണ്ട!
ആവശ്യമായ സാധനങ്ങൾ
ചെറിയ ഉള്ളി (ചുവന്നുള്ളി) – 250 ഗ്രാം (തൊലി കളഞ്ഞത്)
പുളി – ചെറിയ നെല്ലിക്ക വലുപ്പം (വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞത്)
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
ആവശ്യമായ സാധനങ്ങൾ
ചെറിയ ഉള്ളി (ചുവന്നുള്ളി) – 250 ഗ്രാം (തൊലി കളഞ്ഞത്)
പുളി – ചെറിയ നെല്ലിക്ക വലുപ്പം (വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞത്)
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
കറിവേപ്പില – 2 തണ്ട്
അരപ്പിന്
തേങ്ങ ചിരകിയത് – 1 കപ്പ്
മല്ലിപ്പൊടി – 2 ടേബിൾസ്പൂൺ
വറ്റൽമുളക് – 4–5 എണ്ണം
ഉലുവ – ¼ ടീസ്പൂൺ
താളിക്കാൻ
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
കടുക് – ½ ടീസ്പൂൺ
വറ്റൽമുളക് – 2 എണ്ണം
കറിവേപ്പില – 1 തണ്ട്
തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയിൽ തേങ്ങ, മല്ലിപ്പൊടി, വറ്റൽമുളക്, ഉലുവ എന്നിവ ചേർത്ത് നല്ല ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക.
തണുത്ത ശേഷം കുറച്ച് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചെറിയ ഉള്ളി ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.
മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് ഇളക്കുക.
അരച്ച തേങ്ങക്കൂട്ട്, പുളിവെള്ളം, ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് 10–15 മിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക.
വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ച് വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് താളിച്ച് തീയലിലേക്ക് ഒഴിക്കുക.
അവസാനം ഒരു ടീസ്പൂൺ വെളിച്ചെണ്ണ മുകളിൽ ഒഴിച്ചാൽ കൂടുതൽ രുചിയും മണവും ലഭിക്കും. ഉള്ളിത്തീയല്‍ റെഡി.