എരിവും പുളിയും ഒത്തുചേരുന്ന നാടൻ ഉള്ളിച്ചമ്മന്തി
ചേരുവകൾ
സവാള: 3 എണ്ണം (അരിഞ്ഞത്)
പച്ചമുളക്: 1 എണ്ണം
തക്കാളി: 1/2 ഭാഗം (പകുതി)
കാശ്മീരി മുളകുപൊടി: 1 ടീ സ്പൂൺ
Nov 4, 2026, 11:47 IST
ചേരുവകൾ
സവാള: 3 എണ്ണം (അരിഞ്ഞത്)
പച്ചമുളക്: 1 എണ്ണം
തക്കാളി: 1/2 ഭാഗം (പകുതി)
കാശ്മീരി മുളകുപൊടി: 1 ടീ സ്പൂൺ
മഞ്ഞൾപ്പൊടി: 1 നുള്ള്
കടുക്: ആവശ്യത്തിന്
കറിവേപ്പില: ആവശ്യത്തിന്
വെളിച്ചെണ്ണ: പാകത്തിന്
വെള്ളം: 4 - 5 ടേബിൾസ്പൂൺ
ഉപ്പ്: പാകത്തിന്
തയ്യാറാക്കുന്ന വിധം
താളിക്കലും വഴറ്റലും:
ഒരു ഫ്രൈയിംഗ് പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, കറിവേപ്പില എന്നിവ താളിക്കുക.
ഇതിലേക്ക് സവാളയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക.
ഉള്ളി വാടി വരുമ്പോൾ തക്കാളി കൂടി ചേർത്ത് നന്നായി വഴറ്റുക.
പൊടികൾ ചേർക്കൽ:
ഇതിലേക്ക് കാശ്മീരി മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് പച്ചമണം മാറുന്നതുവരെ മൂപ്പിച്ചെടുക്കുക.
കൂട്ട് പാകമായ അയവിൽ കിട്ടാൻ 4-5 ടേബിൾസ്പൂൺ വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് ചെറുതീയിൽ തിളപ്പിച്ച് വാങ്ങുക. രുചികരമായ ഉള്ളിചമ്മന്തി തയ്യാർ!