മഞ്ഞൾപ്പൊടിയുണ്ടെങ്കിൽ ഫേഷ്യൽ വേണ്ട ബ്ലീച്ചും വേണ്ട

ചർമ്മസംരക്ഷണം എപ്പോഴും വെല്ലുവിളികൾ നിറഞ്ഞതാണ്. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയും അന്തരീക്ഷ മലിനീകരണവും പലപ്പോഴും നമ്മുടെ ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നഷ്ടപ്പെടുത്തുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് വെയിലേറ്റുണ്ടാകുന്ന കരിവാളിപ്പ് അഥവാ സൺ ടാൻ. ചർമ്മത്തിലെ ഈ കരിവാളിപ്പും ബ്ലാക്ക്ഹെഡ്സും അകറ്റി മുഖം സുന്ദരമാക്കാൻ പലരും ബ്യൂട്ടി പാർലറുകളെയാണ് ആശ്രയിക്കാറുള്ളത്.
 

ചർമ്മസംരക്ഷണം എപ്പോഴും വെല്ലുവിളികൾ നിറഞ്ഞതാണ്. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയും അന്തരീക്ഷ മലിനീകരണവും പലപ്പോഴും നമ്മുടെ ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നഷ്ടപ്പെടുത്തുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് വെയിലേറ്റുണ്ടാകുന്ന കരിവാളിപ്പ് അഥവാ സൺ ടാൻ. ചർമ്മത്തിലെ ഈ കരിവാളിപ്പും ബ്ലാക്ക്ഹെഡ്സും അകറ്റി മുഖം സുന്ദരമാക്കാൻ പലരും ബ്യൂട്ടി പാർലറുകളെയാണ് ആശ്രയിക്കാറുള്ളത്. അവിടെ ചെയ്യുന്ന കെമിക്കൽ ബ്ലീച്ചിംഗും ഫേഷ്യലുകളും താൽക്കാലികമായി നിറം നൽകുമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ചർമ്മത്തിന് ദോഷം ചെയ്യും.

എന്നാൽ അത്തരം കെമിക്കൽ ഉത്പന്നങ്ങളെ ആശ്രയിക്കാതെ തന്നെ തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ സാധിക്കും, ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഗോതമ്പ് പൊടിയുടം മതിയാകും. 

ആൻ്റി ഓക്സിഡൻ്റുകളും വിറ്റാമിൻ ഇയും ധാരാളം അടങ്ങിയിരിക്കുന്ന ഗോതമ്പ് പൊടി ചർമ്മത്തിന് പുതുജീവൻ നൽകാൻ ഉപയോഗിക്കാം. നാച്യുറൽ സ്കിൻ എക്സ്ഫോളിയൻ്റ് കൂടിയാണ് ഗോതമ്പ്. ചർമ്മത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന മൃതകോശങ്ങളെ നീക്കം ചെയ്യാൻ അത് സഹായിക്കും. ഇത് ചർമ്മത്തിൻ്റെ ഘടന തന്നെ മെച്ചപ്പെടുത്തുന്നു. വിറ്റാമിൻ ഇയുടെ ചെറിയ ഒരു സ്രോതസ്സു കൂടിയാണ് ഗോതമ്പ്. അതിനാൽ ചർമ്മ കോശങ്ങളെ പുതുമയോടെ നിലനിർത്താം. 

ബ്ലീച്ചിങ് സവിശേഷതകളുള്ള മഞ്ഞൾപ്പൊടിക്ക് ധാരാളം ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. അവ മുഖക്കുരു പാടുകൾ എന്നിവ അകറ്റുന്നതിനൊപ്പം സ്വാഭാവികമായ തിളക്കം ചർമ്മത്തിന് നൽകുന്നതിനും ഗുണം ചെയ്യും. 


ചേരുവകൾ

    ഗോതമ്പ് പൊടി
    മഞ്ഞൾപ്പൊടി
    നാരങ്ങ

തയ്യാറാക്കുന്ന വിധം

ഒരു ടേബിൾസ്പൂൺ ഗോതമ്പ് പൊടിയിലേയ്ക്ക് ഒരു ടീസ്പൂൺ നാരങ്ങ നീരും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.