രുചി മാത്രമല്ല ഗുണവും ഏറെയാണ് ഈ തുളസി രസത്തിന് 
 

  തുളസിയില - കാല്‍ കപ്പ്
    ഇഞ്ചി- ചെറിയ കഷണം
    പച്ചമുളക്- 2 എണ്ണം
    വെളുത്തുള്ളി- 4 അല്ലി
 

ചേരുവകള്‍


    തുളസിയില - കാല്‍ കപ്പ്
    ഇഞ്ചി- ചെറിയ കഷണം
    പച്ചമുളക്- 2 എണ്ണം
    വെളുത്തുള്ളി- 4 അല്ലി
    കുരുമുളക്- 1 ടീസ്പൂണ്‍
    ജീരകം- ഒരു നുള്ള്
    മല്ലി- ഒരു ടീസ്പൂണ്‍
    തക്കാളി- 1(അരിഞ്ഞത്)
    മല്ലിപ്പൊടി- 1/2 ടീസ്പൂണ്‍
    മുളക്‌പൊടി - 1 ടീസ്പൂണ്‍
    മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
    കടുക്- ഒരുനുള്ള്
    ഉലുവ - 1 / 2 ടീസ്പൂണ്‍
    ഉപ്പ് - ആവശ്യത്തിന്
    കറിവേപ്പില- 2 തണ്ട്
    വറ്റല്‍ മുളക്- 2 എണ്ണം
    വാളന്‍ പുളി- ഒരു നെല്ലിക്ക വലുപ്പം
    വെളിച്ചെണ്ണ- ആവശ്യത്തിന്
    മല്ലിയില -കുറച്ച്

തയാറാക്കുന്ന വിധം

ആദ്യം തുളസിയില, കുരുമുളക്, ജീരകം, മല്ലി, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ മിക്‌സിയില്‍ ഒന്നടിച്ചെടുക്കണം. ശേഷം ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇട്ടു പൊട്ടിക്കണം. അടിച്ചുവെച്ചിരിക്കുന്ന കൂട്ട് എണ്ണയില്‍ ഇട്ട് നന്നായി വഴറ്റുക. ശേഷം തക്കാളി അരിഞ്ഞത് ഇട്ട് നന്നായി ഇളക്കണം.

ഇതിലേയ്ക്ക് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ക്കണം. പുളി പിഴിഞ്ഞതും ചേര്‍ത്ത് നന്നായി തിളപ്പിക്കണം. അല്‍പം എണ്ണയില്‍ ഉലുവയിട്ട് കറിവേപ്പിലയും വറ്റല്‍ മുളകുമിട്ട് താളിച്ച് രസത്തിലേയ്ക്ക് ഒഴിച്ച് കൊടുക്കാം. മല്ലിയിലയിട്ട് നന്നായി ഇളക്കി തീയണയ്ക്കാം.