ലെമൺ കോൾഡ് കോഫി ട്രൈ ചെയ്തു നോക്കൂ. 

 

ചേരുവകൾ

    കാപ്പിപ്പൊടി- 2 ടേബിൾസ്പൂൺ
    പുതിനയില- 4
    ഇഞ്ചി- 1 ടീസ്പൂൺ
    നാരങ്ങ-1
    ചിയ വിത്ത്- 1 ടേബിൾസ്പൂൺ
    ഐസ് ക്യൂബ്- ആവശ്യത്തിന്
    വെള്ളം- ആവശ്യത്തിന്
    തേൻ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    അര ലിറ്റർ വെള്ളത്തിൽ കാപ്പിപ്പൊടി ചേർത്ത് ഒരു രാത്രി മാറ്റി വയ്ക്കാം.
    ചിയ വിത്ത് ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കാം.
    ഒരു ഗ്ലാസിലേയ്ക്ക് പുതിനയില അരച്ചതും നാരങ്ങ നീരും ചേർക്കാം.
    ഇതിലേയ്ക്ക് ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചതും ചേർക്കാം.
    ശേഷം കാപ്പിപ്പൊടി ചേർത്ത വെള്ളം അതിലേയ്ക്ക് ഒഴിക്കാം.
    ഒപ്പം ചിയ വിത്തും, ഐസും ആവശ്യമെങ്കിൽ കുറച്ച് വെള്ളവും ഒഴിച്ചിളക്കി യോജിപ്പിക്കാം.
    മധുരത്തിനു വേണ്ടി ഒരു ടീസ്പൂൺ തേൻ​ ഒഴിക്കാം. തണുപ്പോടെ കുടിച്ചു നോക്കൂ ഈ കോൾഡ് കോഫി.