രക്തയോട്ടം കൂട്ടാനും ആരോഗ്യത്തിനും ബെസ്റ്റ്; ട്രഡീഷണൽ വാഴക്കൂമ്പ് തോരൻ റെസിപ്പി!
ചേരുവകൾ
വാഴക്കൂമ്പ് – 1 എണ്ണം
തേങ്ങ ചിരകിയത് – 1 കപ്പ്
ചെറിയ ഉള്ളി – 5–6 എണ്ണം
പച്ചമുളക് – 2 എണ്ണം
ചേരുവകൾ
വാഴക്കൂമ്പ് – 1 എണ്ണം
തേങ്ങ ചിരകിയത് – 1 കപ്പ്
ചെറിയ ഉള്ളി – 5–6 എണ്ണം
പച്ചമുളക് – 2 എണ്ണം
വെളുത്തുള്ളി – 2 അല്ലി
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ജീരകം – ½ ടീസ്പൂൺ
കടുക് – ½ ടീസ്പൂൺ
കറിവേപ്പില – 2 തണ്ട്
ഉണക്കമുളക് – 2 എണ്ണം
വെളിച്ചെണ്ണ – 1–2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വാഴക്കൂമ്പിന്റെ പുറം ഇതളുകൾ മാറ്റി ഉള്ളിലെ മൃദുവായ ഭാഗം എടുക്കുക. ചെറുതായി അരിയുക.
അരിഞ്ഞ വാഴക്കൂമ്പ് വെള്ളത്തിൽ ഇട്ട് അതിൽ കുറച്ച് മോര് അല്ലെങ്കിൽ നാരങ്ങാനീര് ചേർക്കുക. ഇത് കറുപ്പ് നിറം വരുന്നത് തടയും.
തേങ്ങ, ചെറിയ ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, ജീരകം എന്നിവ ചതച്ചെടുക്കുക.
ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഉണക്കമുളകും കറിവേപ്പിലയും ചേർക്കുക.
വാഴക്കൂമ്പ് ചേർത്ത് മഞ്ഞൾപ്പൊടിയും ഉപ്പും ചേർക്കുക.
അല്പം വെള്ളം തളിച്ച് മൂടിവെച്ച് 10–15 മിനിറ്റ് വേവിക്കുക.
വാഴക്കൂമ്പ് വെന്താൽ ചതച്ച തേങ്ങക്കൂട്ട് ചേർത്ത് നന്നായി ഇളക്കുക.
2–3 മിനിറ്റ് ചെറിയ തീയിൽ വച്ച് വെള്ളം വറ്റിച്ചെടുക്കുക.
അവസാനം ഒരു സ്പൂൺ വെളിച്ചെണ്ണ മുകളിൽ ഒഴിച്ചാൽ നല്ല നാടൻ മണവും രുചിയും കിട്ടും.