തേങ്ങ അരയ്ക്കണ്ട, അധികം പണിയും വേണ്ട; ബാച്ചിലേഴ്സിന് പോലും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന 'ഈസി ടൊമാറ്റോ ചിക്കൻ

ചേരുവകള്‍
ചിക്കന്‍ - 1 കിലോ  
തക്കാളി - 2 എണ്ണം 
പച്ചമുളക് - 2 എണ്ണം 

 

ചേരുവകള്‍
ചിക്കന്‍ - 1 കിലോ  
തക്കാളി - 2 എണ്ണം 
പച്ചമുളക് - 2 എണ്ണം 
ഇഞ്ചി - 1 ടീസ്പൂണ്‍  
വെളുത്തുള്ളി - 1ടീസ്പൂണ്‍  
ടൊമാറ്റോ സോസ് - 2 ടീസ്പൂണ്‍ കാശ്മീരി ചില്ലി പൌഡര്‍ - 2 ടീസ്പൂണ്‍ സണ്‍ഫ്ലവര്‍ ഓയില്‍,
ഉപ്പ് - ആവശ്യത്തിന്
ടൊമാറ്റോ ചിക്കന്‍ 
ആദ്യം ചിക്കന്‍ കുറച്ചു ഉപ്പും മുളകുപൊടിയും പുളിയില്ലാത്ത തൈരും പുരട്ടി അരമണിക്കൂര്‍ മാരിനേറ്റ് ചെയ്തു വെക്കുക. ചൂടായ എണ്ണയില്‍ ഒരു കഷ്ണം പട്ട, രണ്ടു ഗ്രാമ്പൂ, രണ്ടു ഏലക്കായ് എന്നിവയിട്ട് വഴറ്റുക. അതിലേക്കു തക്കാളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ വഴറ്റുക. വഴന്നു കഴിഞ്ഞാല്‍ മുളകുപൊടി ചേര്‍ത്തിളക്കി അതിലേക്ക് ചിക്കന്‍ ചേര്‍ത്ത്  നന്നായി അടച്ചുവെച്ചു വേവിക്കുക. വെന്തു കഴിഞ്ഞാല്‍ തക്കാളി  സോസ് ഒഴിച്ച് നന്നായി ഇളക്കിയതിനു  ശേഷം അണ്ടിപ്പരിപ്പ് അരച്ചത്‌ ഒഴിച്ച് ഇളക്കുക. ഒന്നു ചൂടായതിനു ശേഷം കുറച്ചു കസൂരി മേത്തി ചേര്‍ത്ത് ഇറക്കി വെക്കുക