പ്രഭാതഭക്ഷണത്തിന് മാറ്റുകൂട്ടാൻ കിടിലൻ രുചിയിൽ ഒരു നാടൻ തക്കാളി സ്റ്റ്യൂ
തക്കാളി ചതുരത്തിൽ നുറുക്കിയത് 4 എണ്ണം, വെളിച്ചെണ്ണ 2 ടീസ്പൂൺ, ഏലയ്ക്ക 3 എണ്ണം, പട്ട ചെറിയ കഷണം, ഗ്രാമ്പൂ 2 എണ്ണം, കടുക് അര ടീസ്പൂൺ, സവാള അരിഞ്ഞത് ഒരെണ്ണം, ചുവന്ന മുളക് 2 എണ്ണം
ചേരുവകൾ
തക്കാളി ചതുരത്തിൽ നുറുക്കിയത് 4 എണ്ണം, വെളിച്ചെണ്ണ 2 ടീസ്പൂൺ, ഏലയ്ക്ക 3 എണ്ണം, പട്ട ചെറിയ കഷണം, ഗ്രാമ്പൂ 2 എണ്ണം, കടുക് അര ടീസ്പൂൺ, സവാള അരിഞ്ഞത് ഒരെണ്ണം, ചുവന്ന മുളക് 2 എണ്ണം, ഇഞ്ചി ചെറിയ കഷണം അരിഞ്ഞത്, കറിവേപ്പില കുറച്ച്, മഞ്ഞൾപൊടി കാൽ ടീസ്പൂൺ, മല്ലിപ്പൊടി 2 ടീസ്പൂൺ, പച്ചമുളക് 3 എണ്ണം, ഉപ്പു പാകത്തിന്, കട്ടിയുള്ള തേങ്ങാപ്പാൽ 2 കപ്പ്.
തയാറാക്കുന്ന വിധം:-
പാനിൽ എണ്ണ ചൂടാക്കി ഏലയ്ക്ക, പട്ട, ഗ്രാമ്പൂ, കടുക് എന്നിവ ഇട്ടിളക്കി സവാള, ചുവന്ന മുളക്, ഇഞ്ചി, കറിവേപ്പില എന്നിവയും ചേർത്ത് മൂപ്പിക്കുക. ശേഷം മഞ്ഞൾപൊടി, മല്ലിപ്പൊടി, പച്ചമുളക്, തക്കാളി, ഉപ്പ് എന്നിവ ഇട്ട് നന്നായി വഴറ്റി ഒരു കപ്പ് വെള്ളം ഒഴിച്ച് മൂടിവച്ച് തിളപ്പിക്കണം. വെള്ളം വറ്റിവരുമ്പോൾ കട്ടിയുള്ള തേങ്ങാപ്പാൽ ഒഴിച്ച് ചൂടാക്കി തിളയ്ക്കുന്നതിനു മുൻപു വാങ്ങി മുകളിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു വാങ്ങാം.