തടി കുറയ്ക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ ടൊമാറ്റോ സൂപ്പ് ഡയറ്റിൽ ഉൾപ്പെടുത്താം
ചേരുവകൾ
തക്കാളി- ഏഴ്
പച്ചമുളക്, അരിഞ്ഞത്- ഒന്ന്
നെയ്യ്- ഒരു ടേബിൾ സ്പൂൺ
Mar 7, 2026, 15:10 IST
ചേരുവകൾ
തക്കാളി- ഏഴ്
പച്ചമുളക്, അരിഞ്ഞത്- ഒന്ന്
നെയ്യ്- ഒരു ടേബിൾ സ്പൂൺ
പൊടി പഞ്ചസാര- അര ടീസ്പൂൺ
ജീരകം- ഒരു ടീസ്പൂൺ
ബ്ലാക്ക് സാൾട്ട്- കാൽ ടീസ്പൂൺ
കുരുമുളക്- അര ടീസ്പൂൺ
കായം- ഒരു നുള്ള്
ഇഞ്ചി- അര ടീസ്പൂൺ
വെളുത്തുള്ളി- മൂന്ന് അല്ലി
ഉപ്പ്- പാകത്തിന്
മല്ലിയില- ഒരു പിടി
തയ്യാറാക്കുന്ന വിധം
കഷണങ്ങളാക്കിയ തക്കാളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അൽപം വെള്ളം ചേർത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ ജീരകം, കായം എന്നിവ ചേർക്കുക. ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന പേസ്റ്റ് ഇതിലേക്ക് ചേർക്കുക. ചെറുതായി കുറുകുമ്പോൾ ബ്ലാക്ക് സാൾട്ടും കുരുമുളകും ചേർക്കാം. ഇനി പൊടി പഞ്ചസാരയും പാകത്തിന് ഉപ്പും ചേർത്ത് ചെറുതീയിൽ തിളപ്പിക്കുക. നന്നായി തിളച്ചാൽ മല്ലിയില വിതറി ചെറു ചൂടോടെ കഴിക്കാം.