വ്യത്യസ്തമായ രുചിയുള്ള അമേരിക്കൻ ടൊമാറ്റോ സൂപ്പ് തയ്യാറാക്കാം

വ്യത്യസ്തമായ രുചിയുള്ള അമേരിക്കൻ ടൊമാറ്റോ സൂപ്പ് തയ്യാറാക്കാം.ഇതു തയ്യാറാക്കാനായി ഒരു വലിയ സവാള എടുത്ത് പൊടിയായി അരിയുക, കൂടെ പെരുംജീരകം ചെടിയുടെ തണ്ടും ചെറുതായി അരിഞ്ഞെടുക്കണം.

വ്യത്യസ്തമായ രുചിയുള്ള അമേരിക്കൻ ടൊമാറ്റോ സൂപ്പ് തയ്യാറാക്കാം.ഇതു തയ്യാറാക്കാനായി ഒരു വലിയ സവാള എടുത്ത് പൊടിയായി അരിയുക, കൂടെ പെരുംജീരകം ചെടിയുടെ തണ്ടും ചെറുതായി അരിഞ്ഞെടുക്കണം.

 ഒരു പാനിൽ ബട്ടർ ഇട്ട് മെൽറ്റ് ചെയ്തെടുക്കുക, ഇതിലേക്ക് സവാളയും പെരുഞ്ചീരകം തണ്ട് അരിഞ്ഞതും ചേർത്ത് കൊടുത്തു നന്നായി വഴറ്റുക, കൂടെ സെലറി സീഡ്‌സും , കുരുമുളകും ചേർത്തു കൊടുക്കാം ,കൂടെ 30 ഗ്രാം മൈദ കൂടെ ചേർത്ത് മിക്സ് ചെയ്യുക, ശേഷം 800 ഗ്രാം തക്കാളി ചേർത്തു കൊടുക്കാം, ഒരു മാഷെർ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക,ഒരു ഗ്ലാസ് വെള്ള വൈൻ ഇതിലേക്ക് ചേർത്ത് കൊടുക്കാം, ചെറിയ തീയിൽ 40 മിനിറ്റ് തിളപ്പിക്കണം. മറ്റൊരു പാനിലേക്ക് ഒലിവ് ഓയിൽ ചേർത്ത് ചൂടാക്കുക, ഇതിലേക്ക് കുറച്ചു മുളക് ചതച്ചതും, വെളുത്തുള്ളി ചതച്ചതും ചേർത്ത് കൊടുത്തു റോസ്റ്റ് ചെയ്യാം ,തിളച്ചുകൊണ്ടിരിക്കുന്ന തക്കാളി സൂപ്പ് ഒരു ബ്ലെൻഡർ ഉപയോഗിച്ച് നന്നായിട്ട് ബ്ലെൻഡ് ചെയ്യുക, ശേഷം ഒരു അരിപ്പയിൽ ഒഴിച്ച് നന്നായി അരിച്ചു മാറ്റാം, ഇതിലേക്ക് ഒലിവ് ഓയിൽ മിക്സ് ചേർത്ത് കൊടുത്തു സർവ് ചെയ്യാം.