ഹോട്ടൽ രുചിയിലുള്ള തക്കാളി ചമ്മന്തി 

തക്കാളി – 5 എണ്ണം
സവാള – 1
പച്ചമുളക് – 2
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
 

ആവശ്യമായ ചേരുവകൾ

തക്കാളി – 5 എണ്ണം
സവാള – 1
പച്ചമുളക് – 2
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളക് പൊടി – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ആദ്യം തന്നെ തക്കാളിയും സവാളയും പച്ചമുളകും ചെറുതായി അരി‍ഞ്ഞുവയ്ക്കണം. ശേഷം ഒരു പാൻ ചൂടാക്കി എണ്ണയൊഴിച്ച് കടുക് പൊട്ടിക്കാം. ശേഷം ചെറുതായി അരിഞ്ഞുവെച്ച സവാള ചേർത്ത് വഴറ്റാം. ഒപ്പം പച്ചമുളകും ചേർക്കാം. ഇവ നന്നായി വഴന്നുവരുമ്പോൾ ഇതിലേക്ക് അരിഞ്ഞുവെച്ച തക്കാളിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.

തുടർന്ന് പൊടികളും ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്ത് ഇളക്കി, തീ അണച്ച് മാറ്റി വയ്ക്കാം. ഈ മിശ്രിതം നന്നായി ചൂടാറിയ ശേഷം മിക്സിയുടെ ജാറിലേക്ക് മാറ്റി അരച്ചെടുക്കാം. നന്നായി അരഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കണം.