ഊണ് അടിപൊളിയാക്കാൻ അമ്മയുടെ വക ഒരു നാടൻ തക്കാളി പച്ചടി
ചേരുവകൾ
തക്കാളി – 3 എണ്ണം
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – ചെറിയ കഷണം
ചേരുവകൾ
തക്കാളി – 3 എണ്ണം
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – ചെറിയ കഷണം
തേങ്ങ ചിരകിയത് – ½ കപ്പ്
കടുക് – ½ ടീസ്പൂൺ
ജീരകം – ¼ ടീസ്പൂൺ
തൈര് – ½ കപ്പ്
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
കറിവേപ്പില – 1 തണ്ട്
ഉണക്കമുളക് – 1–2 എണ്ണം
തയ്യാറാക്കുന്ന വിധം
തക്കാളി ചെറുതായി അരിഞ്ഞ് പച്ചമുളകും ഇഞ്ചിയും ചേർത്ത് ഒരു പാനിൽ വേവിക്കുക.
മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് തക്കാളി നന്നായി ഉടയുന്നതുവരെ വേവിക്കുക.
തേങ്ങ, ജീരകം, കുറച്ച് കടുക് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.
ഈ തേങ്ങാക്കൂട്ട് വേവിച്ച തക്കാളിയിലേക്ക് ചേർത്ത് 2–3 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക.
തീ ഓഫ് ചെയ്ത ശേഷം തൈര് നന്നായി അടിച്ച് ചേർക്കുക. തൈര് ചേർത്ത ശേഷം തിളപ്പിക്കരുത്.
ചെറിയ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച് പച്ചടിയുടെ മുകളിൽ ഒഴിക്കുക.