നല്ല ആരോഗ്യം ആഗ്രഹിക്കുന്നവരാണോ ? എങ്കിൽ ഇത് കുടിക്കുന്നത് ശീലമാക്കൂ 

 

ചേരുവകൾ 

തക്കാളി - ചെറുത് 
രണ്ടെണ്ണം ഉപ്പ് - ആവശ്യത്തിന്
 കുരുമുളക് - അഞ്ച് എണ്ണം 
ഐസ് ക്യൂബ് - ആവശ്യത്തിന് 
നാരങ്ങാനീര് - ഒരു സ്പൂൺ

തയ്യാറാക്കുന്ന വിധം 

തക്കാളി കഷണങ്ങളാക്കി അരിഞ്ഞ് മിക്സറിൽ അടിച്ചെടുക്കുക. ഇതിലേയ്ക്ക് കുരുമുളക്, ഐസ് ക്യൂബ്, നാരങ്ങാനീര് എന്നിവ ചേർത്ത് വീണ്ടും അടിക്കുക. ജ്യൂസ് പതഞ്ഞുവരുമ്പോൾ ഗ്ലാസിലേക്ക് മാറ്റാവുന്നതാണ്.തക്കാളി ജ്യൂസ് റെഡി .