തക്കാളി എഗ്ഗ് കറി
തക്കാളി എഗ്ഗ് കറി
ചേരുവകള്‍
തക്കാളി -2
സവാള- 1
മുട്ട പുഴുങ്ങിയത് - 4
പച്ചമുളക് -2
വെളുത്തുള്ളി - നാല് അല്ലി
മുളകുപൊടി - ഒരു സ്പൂണ്‍
ഗരം മസാല- അര സ്പൂണ്‍ തേങ്ങാപാല്‍ - ഒരു കപ്പ്
മല്ലിയില - കാല്‍ കപ്പ്
ഉണ്ടാക്കുന്ന വിധം
പാന്‍ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ചു ചൂടായിവരുമ്പോള്‍ സവാളയും പച്ചമുളകും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റിയെടുക്കുക. വഴന്നു കഴിഞ്ഞാല്‍ തക്കാളി ചേര്‍ത്തു കൊടുക്കുക. ഇതും കൂടെ വഴന്നു വന്നാല്‍ മഞ്ഞള്‍ പൊടിയും മുളകു പൊടിയും ഗരം മസാലപൊടിയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി അടച്ചു വച്ചു വേവിക്കുക. ഇതിലേക്ക് പുഴുങ്ങിവച്ച മുട്ട ചേര്‍ക്കുക.
മസാല നന്നായി പിടിക്കുന്നവരെ ഒന്നു ഇളക്കുക. ശേഷം തേങ്ങാപാല്‍ ചേര്‍ത്തു കൊടുക്കാവുന്നതാണ്. കറി തിളച്ചുവരുമ്പോ തന്നെ ഓഫ് ചെയ്യുക. മുകളില്‍ മല്ലിയിലയിട്ടും അടച്ചുവയ്ക്കുക. ചൂടോടെ കഴിച്ചു നോക്കൂ. അടിപൊളി രുചിയാണിതിന്.