രാവിലെ സമയം ലാഭിക്കാം; വെറും 10 മിനിറ്റിൽ ദോശ ചുട്ടെടുക്കുന്ന സൂപ്പർ റെസിപ്പി

ചേരുവകൾ

    ഗോതമ്പ് പൊടി- 1 കപ്പ്
    ഉപ്പ്- ആവശ്യത്തിന്
    വെളിച്ചെണ്ണ- 1 ടീസ്പൂൺ
    കടുക്- 1 നുള്ള്
    ഉഴുന്നു പരിപ്പ്- 1 ടീസ്പൂൺ

 

ചേരുവകൾ

    ഗോതമ്പ് പൊടി- 1 കപ്പ്
    ഉപ്പ്- ആവശ്യത്തിന്
    വെളിച്ചെണ്ണ- 1 ടീസ്പൂൺ
    കടുക്- 1 നുള്ള്
    ഉഴുന്നു പരിപ്പ്- 1 ടീസ്പൂൺ
    പരിപ്പ്- 11/2 ടീസ്പൂൺ
    കായപ്പൊടി- 1 നുള്ള്
    സവാള- 1
    ഇഞ്ചി- ഒരു കഷ്ണം
    പച്ചമുളക്- 1
    തക്കാളി- 1
    കറിവേപ്പില- ആവശ്യത്തിന്

ഒനിയൻ ദേശ തയ്യാറാക്കുന്ന വിധം

    ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടിയെടുക്കാം.
    അതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ഒഴിച്ച് മാവ് തയ്യാറാക്കാം.
    ഒരു പാൻ അടുപ്പിൽ വച്ച് ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
    ഇതിലേക്ക് ഒരു നുള്ള് കടുക് ചേർത്ത് പൊട്ടിക്കാം.
    ഒരു ടീസ്പൂൺ ഉഴുന്ന് പരിപ്പ്, ഒന്നര ടീസ്പൂൺ പരിപ്പ്, ഒരു നുള്ള് കായപ്പൊടി, എന്നിവ ചേർത്ത് വറുക്കാം.
    അതിലേയ്ക്ക് ഇടത്തരം വലിപ്പമുള്ള സവാള അരിഞ്ഞതും, ഒരു പച്ചമുളക് അരിഞ്ഞതും, ഒരു തക്കാളി അരിഞ്ഞതും ചേർത്തിളക്കി യോജിപ്പിക്കാം.
    കുറച്ച് കറിവേപ്പില ഉപ്പ് എന്നിവ കൂടി ചേർത്തിളക്കി അടുപ്പണയ്ക്കാം.
    ഇത് മാവിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കാം.
    ലഭ്യമെങ്കിൽ കുറച്ച് മല്ലിയില കൂടി ചേർക്കാം.
    ഒരു പാൻ അടുപ്പിൽ വച്ച് കുറച്ച് നെയ്യ് പുരട്ടി ആവശ്യത്തിന് മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കാം. എരിവൻ മുളകു ചമ്മന്തിക്കൊപ്പം കഴിച്ചു നോക്കൂ.