സിമ്പിൾ ആയി ഇത് വീട്ടിൽ ഉണ്ടാക്കാം  

 

 ചേരുവകൾ

    300 ഗ്രാം തുവരപ്പരിപ്പ്
    1 ടീസ്പൂൺ ബേക്കിങ് പൗഡർ അല്ലെങ്കിൽ വിനാഗിരിയോ നാരങ്ങാനീരോ ഉപയോഗിച്ച് വീര്യം കുറച്ച 1 ടീസ്പൂൺ ബേക്കിങ് സോഡ 
    2 ടേബിൾ സ്പൂൺ എണ്ണ

തയാറാക്കുന്ന വിധം

- തുവരപ്പരിപ്പ് നന്നായി കഴുകി, വെള്ളത്തിലിട്ട് കുതിരാൻ വയ്ക്കുക. ഇത് നന്നായി കുതിർന്ന ശേഷം അരിച്ചെടുക്കുക.

- ചേരുവകൾ എല്ലാം കൂടി ചേർത്ത് ബ്ലെൻഡറിൽ അടിച്ചെടുക്കുക. അൽപ്പം വെള്ളം ചേർക്കാം.

- ഇത് എണ്ണയോ വെണ്ണയോ പുരട്ടിയ  ഒരു ബേക്കിംഗ് ട്രേയിലേക്ക് മാറ്റുക. മുകളിൽ അൽപ്പം വെളുത്ത എള്ള് വിതറുക.

- ഓവൻ 180 ഡിഗ്രി സെൽഷ്യസിൽ  35 മിനിറ്റ് വേവിക്കുക.