ചായക്കൊപ്പം കഴിക്കാൻ ഇതിലും നല്ലൊരു സ്നാക്ക് വേറെയില്ല
ചേരുവകൾ:
പഫ് പേസ്ട്രി ഷീറ്റ് – 4 എണ്ണം
പുഴുങ്ങിയ മുട്ട – 2 എണ്ണം
സവാള – 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
ചേരുവകൾ:
പഫ് പേസ്ട്രി ഷീറ്റ് – 4 എണ്ണം
പുഴുങ്ങിയ മുട്ട – 2 എണ്ണം
സവാള – 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
മുളകുപൊടി – ½ ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 2 ടേബിൾസ്പൂൺ
മുട്ടയുടെ മഞ്ഞക്കരു – ബ്രഷ് ചെയ്യാൻ
എഗ്ഗ് പഫ്സ് തയ്യാറാക്കുന്ന വിധം:
പാനിൽ എണ്ണ ചൂടാക്കി സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക.
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.
മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് മസാല തയ്യാറാക്കുക.
പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ചുവെക്കുക.
പഫ് പേസ്ട്രി ഷീറ്റ് എടുത്ത് അതിനുള്ളിൽ മസാലയും മുട്ടയും വെച്ച് മടക്കുക.
മുകളിൽ മുട്ടയുടെ മഞ്ഞക്കരു ബ്രഷ് ചെയ്യുക.
200°C ചൂടാക്കിയ ഓവനിൽ ഏകദേശം 20–25 മിനിറ്റ് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ ബേക്ക് ചെയ്യുക.