ചപ്പാത്തിക്കും പൊറോട്ടയ്ക്കും കൂടെ കഴിക്കാൻ ഇതിലും നല്ലൊരു കറി വേറെയില്ല!

ചേരുവകൾ
പനീർ: 250 ഗ്രാം (ചെറിയ കഷണങ്ങളാക്കിയത്)
ഇഞ്ചി അരിഞ്ഞത്: 2 സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത്: 2 സ്പൂൺ
സവാള: 1 എണ്ണം (ചെറുതായി അരിഞ്ഞത്)
തക്കാളി: 2 എണ്ണം (ചെറുതായി അരിഞ്ഞത്)

 

ചേരുവകൾ
പനീർ: 250 ഗ്രാം (ചെറിയ കഷണങ്ങളാക്കിയത്)
ഇഞ്ചി അരിഞ്ഞത്: 2 സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത്: 2 സ്പൂൺ
സവാള: 1 എണ്ണം (ചെറുതായി അരിഞ്ഞത്)
തക്കാളി: 2 എണ്ണം (ചെറുതായി അരിഞ്ഞത്)
കശുവണ്ടിപ്പരിപ്പ്: 7-8 എണ്ണം
മുളകുപൊടി: 2 സ്പൂൺ
മഞ്ഞൾപ്പൊടി: 1/2 സ്പൂൺ
ഗരം മസാല: 1 സ്പൂൺ
ഫ്രഷ് ക്രീം: 4 സ്പൂൺ
കസൂരി മേത്തി: 1/4 സ്പൂൺ
ബട്ടർ & എണ്ണ: ആവശ്യത്തിന്
ഉപ്പ്: പാകത്തിന്
വെള്ളം: ആവശ്യത്തിന്

പനീർ ബട്ടർ മസാല തയ്യാറാക്കുന്ന വിധം
പനീർ വറുത്തെടുക്കൽ:
ഒരു പാനിൽ ബട്ടർ ചൂടാക്കി, അരിഞ്ഞുവെച്ച പനീർ കഷണങ്ങൾ ചേർത്ത് ചെറിയ ഗോൾഡൻ നിറമാകുന്നത് വരെ വറുത്ത് കോരി മാറ്റി വെക്കുക.
മസാലക്കൂട്ട് വഴറ്റൽ:
അതേ പാനിൽ അല്പം എണ്ണ കൂടി ഒഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞതും, സവാളയും, കശുവണ്ടിപ്പരിപ്പും ചേർത്ത് വഴറ്റുക.
ഇവ നന്നായി വഴന്നു വരുമ്പോൾ മഞ്ഞൾപ്പൊടിയും, മുളകുപൊടിയും, ഗരം മസാലയും ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക.
തുടർന്ന് ഇതിലേക്ക് തക്കാളിയും, പാകത്തിന് ഉപ്പും, കസൂരി മേത്തിയും ചേർക്കുക. അല്പം വെള്ളം ഒഴിച്ച് 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക.
അരച്ചെടുക്കലും അരിക്കലും:
തയ്യാറാക്കിയ കൂട്ടിന്റെ ചൂട് ഒന്ന് കുറഞ്ഞ ശേഷം മിക്സിയുടെ ജാറിലിട്ട് നന്നായി മിൻസ്ഡ് ആയ പേസ്റ്റ് പോലെ അരച്ചെടുക്കുക. ഗ്രേവി കൂടുതൽ സോഫ്റ്റ് ആകാൻ ഇത് ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക.
ഗ്രേവി തയ്യാറാക്കലും പനീർ ചേർക്കലും:
ഒരു പാനിൽ വീണ്ടും അല്പം ബട്ടർ ഇട്ട് ചൂടാക്കി അരിച്ചു വെച്ച ഗ്രേവി അതിലേക്ക് ഒഴിക്കുക.
ഗ്രേവി തിളച്ചു വരുമ്പോൾ ഫ്രഷ് ക്രീം ചേർക്കുക. ഉപ്പ് പാടത്തുണ്ടോ എന്ന് നോക്കി ആവശ്യമുണ്ടെങ്കിൽ ചേർക്കാം.
ഇത് വീണ്ടും തിളച്ചു വരുമ്പോൾ നേരത്തെ ഫ്രൈ ചെയ്തു വെച്ച പനീർ കഷണങ്ങൾ കൂടി ചേർക്കുക. നന്നായി ചൂടായി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം.
വിളമ്പുമ്പോൾ മുകളിൽ അല്പം ഫ്രഷ് ക്രീമും കസൂരി മേത്തിയും കൂടി തൂവിച്ചൊരിഞ്ഞ് ചൂടോടെ കഴിക്കാം!