കശുവണ്ടിയും ഉള്ളിയും ചേർന്ന നാടൻ രുചിയിൽ ഒരു സ്പെഷ്യൽ തീയൽ
ആവശ്യമായ ചേരുവകൾ:
തേങ്ങ വറുത്തരയ്ക്കാൻ:
തേങ്ങ ചിരകിയത് – 1 കപ്പ്
ചെറിയുള്ളി (ചുവന്നുള്ളി) – 2 എണ്ണം
കുരുമുളക് – 10 എണ്ണം
ഉണക്കമുളക് – 15 എണ്ണം
വാളൻപുളി – 1 ചെറിയ കഷ്ണം
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
തീയൽ തയ്യാറാക്കാൻ:
ആവശ്യമായ ചേരുവകൾ:
തേങ്ങ വറുത്തരയ്ക്കാൻ:
തേങ്ങ ചിരകിയത് – 1 കപ്പ്
ചെറിയുള്ളി (ചുവന്നുള്ളി) – 2 എണ്ണം
കുരുമുളക് – 10 എണ്ണം
ഉണക്കമുളക് – 15 എണ്ണം
വാളൻപുളി – 1 ചെറിയ കഷ്ണം
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
തീയൽ തയ്യാറാക്കാൻ:
ചെറിയുള്ളി (ചുവന്നുള്ളി) – 30 എണ്ണം
കശുവണ്ടി – 150 ഗ്രാം (വെള്ളത്തിൽ കുതിർത്തത്)
തേങ്ങാക്കൊത്ത് – 10-15 കഷ്ണം
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
പുളിവെള്ളം, ശർക്കര – ½ ടീസ്പൂൺ
ഉപ്പ്, കറിവേപ്പില, വെള്ളം – ആവശ്യത്തിന്
താളിക്കാൻ (കടുക് വറക്കാൻ):
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
കടുക് – ¼ ടീസ്പൂൺ
ഉണക്കമുളക് – 3 എണ്ണം
ഉലുവപ്പൊടി – ¼ ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം:
വറുത്തരപ്പ് തയ്യാറാക്കാൻ: ഒരു പാനിൽ 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി തേങ്ങ ചിരകിയത്, 2 ചെറിയുള്ളി, കുരുമുളക്, ഉണക്കമുളക്, ചെറിയ കഷ്ണം പുളി എന്നിവ ചേർത്ത് ഇളം തവിട്ടുനിറമാകുന്നതുവരെ (തീയലിന്റെ പരുവത്തിൽ) വറുത്തെടുക്കുക. തണുത്ത ശേഷം വെള്ളം ചേർക്കാതെ നന്നായി അരച്ച് മാറ്റി വെക്കുക.
തീയൽ തയ്യാറാക്കാൻ: ഒരു പാത്രത്തിൽ 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്ത്, ചെറിയുള്ളി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.
ഉള്ളി വഴറ്റിയ ശേഷം അതിലേക്ക് കുതിർത്തുവെച്ച കശുവണ്ടി, പാകത്തിന് ഉപ്പ്, പുളിവെള്ളം, ½ ടീസ്പൂൺ ശർക്കര, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് ചെറുതീയിൽ വേവിച്ചെടുക്കുക.
കശുവണ്ടിയും ഉള്ളിയും വെന്തു വരുമ്പോൾ അതിലേക്ക് അരച്ചുവെച്ചിരിക്കുന്ന വറുത്ത തേങ്ങാക്കൂട്ട് ചേർത്ത് ഇളക്കുക. ആവശ്യത്തിന് ചാറ് കിട്ടാനായി വെള്ളം ക്രമീകരിച്ച് ചെറുതീയിൽ നന്നായി തിളപ്പിച്ച് എണ്ണ തെളിയുന്നതുവരെ കുറുക്കിയെടുക്കുക.
താളിക്കാൻ: വേറൊരു ചെറിയ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് ഉണക്കമുളകും ഉലുവപ്പൊടിയും ചേർത്ത് മൂപ്പിച്ച് തീയലിലേക്ക് ഒഴിച്ച് ഇളക്കുക.