കേരളക്കരയ്ക്ക് അത്ര പരിചിതമല്ലാത്ത ആ തമിഴ് ബ്രാഹ്മിൻ രുചി
ആവശ്യമായ സാധനങ്ങൾ
കടലപരിപ്പ് – 1 കപ്പ് (അല്ലെങ്കിൽ പയറുപരിപ്പ്)
തേങ്ങ ചിരണ്ടിയത് – ½ കപ്പ്
കടുക് – 1 ടീസ്പൂൺ
ഉഴുന്നുപരിപ്പ് – 1 ടീസ്പൂൺ
Jul 6, 2026, 12:45 IST
ആവശ്യമായ സാധനങ്ങൾ
കടലപരിപ്പ് – 1 കപ്പ് (അല്ലെങ്കിൽ പയറുപരിപ്പ്)
തേങ്ങ ചിരണ്ടിയത് – ½ കപ്പ്
കടുക് – 1 ടീസ്പൂൺ
ഉഴുന്നുപരിപ്പ് – 1 ടീസ്പൂൺ
വറ്റൽമുളക് – 2 എണ്ണം
പച്ചമുളക് – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
കായം – ഒരു നുള്ള്
കറിവേപ്പില – 1 തണ്ട്
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കടലപരിപ്പ് 2–3 മണിക്കൂർ കുതിർത്ത്, ഉപ്പും ചേർത്ത് വേവിക്കുക. പരിപ്പ് ഉടയാതെ വെന്താൽ മതി.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
ഉഴുന്നുപരിപ്പ്, വറ്റൽമുളക്, പച്ചമുളക്, കായം, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.
വേവിച്ച പരിപ്പ് ചേർത്ത് 2–3 മിനിറ്റ് ഇളക്കുക.
അവസാനം തേങ്ങ ചിരണ്ടിയത് ചേർത്ത് ഒരു മിനിറ്റ് കൂടി ഇളക്കി തീ ഓഫ് ചെയ്യുക.ഉസ്ലി റെഡി.