തട്ടുകടയിലെ ആ പഴയ രുചി വേണോ? പഞ്ഞിപോലത്തെ തട്ട് ദോശ വീട്ടിലുമുണ്ടാക്കാം
ആവശ്യമായ സാധനങ്ങൾ
• പച്ചരി – 3 കപ്പ്
• ഉഴുന്ന് – ¾ കപ്പ്
ആവശ്യമായ സാധനങ്ങൾ
• പച്ചരി – 3 കപ്പ്
• ഉഴുന്ന് – ¾ കപ്പ്
• ഉലുവ – 1 ടീസ്പൂൺ
• വേവിച്ച ചോറ് – 2 ടീസ്പൂൺ
• ഉപ്പ് – പാകത്തിന്
• വെള്ളം – ആവശ്യത്തിന്
• എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1. പച്ചരിയും ഉഴുന്നും വേർവേറെയായി വെള്ളത്തിൽ കുതിർക്കാൻ വെക്കുക. ഉഴുന്നിനോടൊപ്പം ഉലുവ കൂടി ചേർക്കണം.
2. 4 മണിക്കൂർ കഴിഞ്ഞ്, അധികം വെള്ളം ചേർക്കാതെ പച്ചരിയും ഉഴുന്നും വേർവേറെയായി അരച്ചെടുക്കുക.
ഉഴുന്ന് അരയ്ക്കുമ്പോൾ വേവിച്ച ചോറ് കൂടി ചേർക്കാം.
3. അരച്ചെടുത്ത മാവുകൾ എല്ലാം ഒരുമിച്ച് ചേർത്ത് നന്നായി മിക്സ് ചെയ്യുക.
മാവ് രാത്രി മുഴുവൻ പുളിക്കാൻ വെക്കുക.
4. പിറ്റേന്ന് രാവിലെ ആവശ്യത്തിന് ഉപ്പ് ചേർത്ത് പതുക്കെ ഇളക്കുക.
5. ദോശക്കല്ല് ചൂടാകുമ്പോൾ അല്പം എണ്ണ പുരട്ടി ഒരു ലഡിൽ മാവ് ഒഴിക്കുക.
കുട്ടി ദോശ (തട്ട് ദോശ) ആയതിനാൽ അധികം പരത്തേണ്ടതില്ല.
6. ഒരു വശം നന്നായി വേവുമ്പോൾ മറിച്ച് ചുട്ടെടുക്കുക.