തട്ടുകടയിൽ കിട്ടുന്ന രുചിയിൽ തട്ടിൽകുട്ടി ദോശ വീട്ടിൽ തയ്യാറാക്കാം
ആവശ്യമായ സാധനങ്ങൾ
പച്ചരി - 3 കപ്പ്
ഉഴുന്ന് - മുക്കാൽ കപ്പ്
ഉലുവ - 1 സ്പൂൺ
Apr 1, 2025, 18:30 IST

ആവശ്യമായ സാധനങ്ങൾ
പച്ചരി - 3 കപ്പ്
ഉഴുന്ന് - മുക്കാൽ കപ്പ്
ഉലുവ - 1 സ്പൂൺ
ചോറ് - 2 സ്പൂൺ
തയ്യാറാക്കുന്ന വിധം....
പച്ചരിയും ഉഴുന്നും വേറെ വേറെ കുതിരാനിടുക . ഉഴുന്നിന്റെ കൂടെ ഉലുവയും ചേർക്കുക .നാല‍് മണിക്കൂർ കഴിയുമ്പോൾ അധികം വെള്ളം ചേർക്കാതെ ഓരോന്നും അരച്ചെടുക്കുക. ഉഴുന്ന് അരക്കുന്ന കൂട്ടത്തിൽ ചോറും ചേർക്കാം. എല്ലാം കൂടി മിക്സ് ചെയ്തു രാത്രി മുഴുവൻ പുളിക്കാൻ വെച്ച് രാവിലെ ഉപ്പു ചേർത്ത് ചുട്ടെടുക്കാം. കുട്ടി ദോശ ആവുമ്പോൾ അധികം പരത്തേണ്ട ആവശ്യമില്ല.