താലിപീഠ് ; പല ധാന്യങ്ങളുടെ ഗുണം ഒരൊറ്റ പലഹാരത്തിൽ

 ചേരുവകൾ: ജ്വാരി പൊടി ½ കപ്പ്, ബജ്റ പൊടി ½ കപ്പ്, ഗോതമ്പുപൊടി ½ കപ്പ്, കടലപ്പൊടി ¼ കപ്പ്, സവാള 1 എണ്ണം, പച്ചമുളക് 2 എണ്ണം, മല്ലിയില, ജീരകപ്പൊടി ½ ടീസ്പൂൺ, മുളകുപൊടി ½ ടീസ്പൂൺ, ഉപ്പ്, എണ്ണ.
 

 ചേരുവകൾ: ജ്വാരി പൊടി ½ കപ്പ്, ബജ്റ പൊടി ½ കപ്പ്, ഗോതമ്പുപൊടി ½ കപ്പ്, കടലപ്പൊടി ¼ കപ്പ്, സവാള 1 എണ്ണം, പച്ചമുളക് 2 എണ്ണം, മല്ലിയില, ജീരകപ്പൊടി ½ ടീസ്പൂൺ, മുളകുപൊടി ½ ടീസ്പൂൺ, ഉപ്പ്, എണ്ണ.

തയ്യാറാക്കുന്ന വിധം: എല്ലാ പൊടികളും ഒരു പാത്രത്തിൽ ചേർക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, മല്ലിയില, മസാലപ്പൊടികൾ, ഉപ്പ് എന്നിവ ചേർക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് മൃദുവായ മാവ് കുഴയ്ക്കുക. ചെറിയ ഉരുളയെടുത്ത് നനഞ്ഞ തുണിയിലോ പ്ലാസ്റ്റിക് ഷീറ്റിലോ വട്ടത്തിൽ പരത്തുക. നടുവിൽ ചെറിയ ദ്വാരങ്ങളിട്ട് ചൂടായ തവയിൽ എണ്ണ പുരട്ടി ഇരുവശവും മൊരിച്ചെടുക്കാം. തൈരിനൊപ്പം വിളമ്പാം.