പാരമ്പര്യത്തിന്റെ സുഗന്ധം മാറാത്ത തലശ്ശേരി മട്ടൻ ബിരിയാണി
ബിരിയാണി അരി 1 1/2 കിലോ
മട്ടൻ 1 കിലോ
സവാള (നീളത്തിൽ അരിഞ്ഞത്) 1 1/2 കിലോ എണ്ണ 1 കപ്പ് പച്ചമുളക് (ചതച്ചത്) 10 എണ്ണം
ഇഞ്ചി (ചതച്ചത്) 3 കഷ്ണം
ഗരംമസാലപ്പൊടി 1 ടേബിൾ സ്പൂൺ
തക്കാളി (നീളത്തിൽ അരിഞ്ഞത്) 4 എണ്ണം
ബിരിയാണി അരി 1 1/2 കിലോ
മട്ടൻ 1 കിലോ
സവാള (നീളത്തിൽ അരിഞ്ഞത്) 1 1/2 കിലോ എണ്ണ 1 കപ്പ് പച്ചമുളക് (ചതച്ചത്) 10 എണ്ണം
ഇഞ്ചി (ചതച്ചത്) 3 കഷ്ണം
ഗരംമസാലപ്പൊടി 1 ടേബിൾ സ്പൂൺ
തക്കാളി (നീളത്തിൽ അരിഞ്ഞത്) 4 എണ്ണം
മല്ലിയില (അരിഞ്ഞത്) 1/4 കപ്പ്
പുതിനയില (അരിഞ്ഞത്) 1/4 കപ്പ് ഉപ്പ് പാകത്തിന്
ഡാൽഡ 100 ഗ്രാം
നെയ്യ് 25 ഗ്രാം
എണ്ണ 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാക്കി അരക്കിലോ സവാള വറുത്ത് കോരുക. ബാക്കിയെണ്ണയിൽ ഒരു കിലോ സവാള ചേർത്ത് വഴറ്റുക. ഇത് ബ്രൗൺ നിറമായാൽ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ഗരംമസാലപ്പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് തക്കാളി അരിഞ്ഞത് ചേർത്ത് വീണ്ടും വഴറ്റുക. ചെറുതായി എണ്ണ തെളിഞ്ഞുവരുമ്പോൾ മല്ലിയിലയും പുതിനയിലയും ചേർത്തിളക്കി മട്ടനും ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കുക.
മറ്റൊരു പാത്രത്തിൽ അരിയുടെ ഒന്നര ഇരട്ടി വെള്ളത്തിൽ ഡാൽഡ, നെയ്യ് എന്നിവ ചേർത്ത് തിളപ്പിച്ച് അതിൽ അരിയിട്ട് വേവിച്ച് വറ്റിക്കുക. അരിയും വറുത്ത് മാറ്റിവെച്ചിരിക്കുന്ന സവാളയും മട്ടന് മുകളിൽ ഇടവിട്ടിടവിട്ട് നിരത്തി പാത്രം നന്നായി അടച്ച് ദം ചെയ്തെടുക്കുക.