തായ് സ്റ്റൈൽ 'മംഗോ സ്റ്റിക്കി റൈസ്'; മാമ്പഴക്കാലം തീരും മുൻപേ ഒന്ന് ട്രൈ ചെയ്തു നോക്കണേ..

2024-ൽ ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ റൈസ് പുഡ്ഡിംഗായി ടേസ്റ്റ്അറ്റ്‌ലസ് തിരഞ്ഞെടുത്ത വിഭവമാണ് മാംഗോ സ്റ്റിക്കി റൈസ്. തായ് സ്പെഷ്യലായ ഈ വിഭവം നമുക്ക് വീട്ടിൽ എളുപ്പം തയ്യാറാകാൻ സാധിക്കും.
 
2024-ൽ ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ റൈസ് പുഡ്ഡിംഗായി ടേസ്റ്റ്അറ്റ്‌ലസ് തിരഞ്ഞെടുത്ത വിഭവമാണ് മാംഗോ സ്റ്റിക്കി റൈസ്. തായ് സ്പെഷ്യലായ ഈ വിഭവം നമുക്ക് വീട്ടിൽ എളുപ്പം തയ്യാറാകാൻ സാധിക്കും.

ചേരുവകൾ

ഗ്ലൂറ്റോണിയസ് റൈസ് – 1/2 കപ്പ്
തേങ്ങാപ്പാൽ – 1/2 കപ്പ് (കട്ടി കുറഞ്ഞത്)
തേങ്ങാപ്പാൽ – 1/2 കപ്പ് (ഒന്നാം പാൽ)
കോക്കനട്ട് ക്രീം – 2 ടേബിൾസ്പൂൺ (ആവശ്യമെങ്കിൽ)
പഞ്ചസാര – 3 ടേബിൾസ്പൂൺ
ഉപ്പ് – 1/2 ടീസ്പൂൺ
മാമ്പഴം – 1
വെളുത്ത എള്ള് (വറുത്തത്) – 2 ടീസ്പൂൺ

തയാറാക്കുന്ന വിധം

വൃത്തിയാക്കിയ അരി അരമണിക്കൂർ 2 കപ്പ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക.

ഇതിലേക്കു തേങ്ങാപ്പാൽ (കട്ടി കുറഞ്ഞത്) ചേർത്തു ചെറിയ തീയിൽ അരി നല്ല മയത്തിൽ വേവിക്കുക. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ചേർക്കാം. തേങ്ങാപ്പാലിലേക്കു (ഒന്നാം പാൽ) ഉപ്പും പഞ്ചസാരയും ചേർത്തു യോജിപ്പിച്ച് ചോറിലേക്കു ചേർക്കാം. തിളച്ചു തുടങ്ങുമ്പോൾ ഓഫ് ചെയ്തു അടച്ചു വയ്ക്കാം. മധുരം നോക്കി, ആവശ്യമെങ്കിൽ കൂടുതൽ ചേർക്കാം. അരിഞ്ഞു വച്ച മാമ്പഴ കഷ്ണങ്ങൾക്കൊപ്പം ഈ റൈസ് വിളമ്പാം, ആവശ്യമെങ്കിൽ കോക്കനട്ട് ക്രീം ചേർക്കാം.