വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന നാടൻ കരിക്കിൻ ഐസ്ക്രീം
Jul 15, 2026, 18:30 IST
ചേരുവകൾ
കരിക്ക്- 1
ഹെവി ക്രീം- 50 ഗ്രാം
കണ്ടൻസ്ട് മിൽക്ക്- 5 ടേബിൾസ്പൂൺ
വിപ്പിങ് ക്രീം- 70മില്ലി
തേങ്ങ കഷ്ണങ്ങൾ
തയ്യാറാക്കുന്ന വിധം
കരിക്കിന്റെ മാംസള ഭാഗം പ്രത്യേകമെടുത്ത് അതിലേയ്ക്ക് ഹെവി ക്രീം, കണ്ടൻസ്ട് മിൽക്ക് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം.
ശേഷം വിപ്പിങ് ക്രീം നന്നായി അടിച്ചെടുക്കാം. ഒരു പരന്ന പാത്രമെടുത്ത് വിപ്പിങ് ക്രീം ഒഴിക്കാം.
അതിനു മുകളിലേയ്ക്ക് തേങ്ങ അരച്ചതു ചേർക്കാം. മുകളിൽ തേങ്ങ കഷ്ണങ്ങളാക്കിയതു ചേർക്കാം. ശേഷം ഇത് ഫ്രീസറിലേയ്ക്കു മാറ്റി 6 മുതൽ 8 മണിക്കൂർ വരെ തണുപ്പിക്കാം. ഇനി തണുപ്പോടെ തന്നെ കഴിച്ചു നോക്കൂ.